ആനകളുടെ വീഡിയോകൾ എപ്പോഴും നമ്മളെ ഏറ്റവും അധികം ആകർഷിക്കുന്നവയാണ്. ആനക്കുട്ടികളുടെ ആണെങ്കിൽ പിന്നെ പറയുകയും വേണ്ട. അവയുടെ കളിയും കുറുമ്പും എല്ലാം പെട്ടെന്ന് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റും.
അത്തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്. അത്യപൂർവ്വമായി മാത്രം കാണുന്ന ഇരട്ട ആനക്കുട്ടികളും അമ്മയുമാണ് വീഡിയോയിൽ ഉണ്ടായിരുന്നത്.സാവധാനം അമ്മയുടെ കാലടികളിൽ പറ്റി പറ്റി നടന്നു നീങ്ങുന്ന ആനക്കുട്ടികൾ ആരിലും കൗതുകം ഉണര്‍ത്തുന്നുണ്ട്. സുശാന്ത നന്ദ ഐഎഫ്എസാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്. 4268 പേരാണ് വീഡിയോ കണ്ടത്. 750 പേർ ഇത് റീ ട്വീറ്റ് ചെയ്തു. പലരും വീഡിയോ തങ്ങളുടെ ട്വിറ്റർ വാളിലും പങ്കുവെച്ചിട്ടുണ്ട്. ആകലെ നിന്നും ഷൂട്ട് ചെയ്ത ദൃശ്യങ്ങളാണിത്.
Also Read: Viral Video: രഹസ്യമായി വീട്ടിനുള്ളിൽ കയറി കൂറ്റൻ പെരുമ്പാമ്പ്, വീഡിയോ കണ്ടാൽ ഞെട്ടും..!
ഓരോ അഞ്ചു വർഷത്തിലും പിടിയാനകൾ ഗർഭം ധരിക്കാറുണ്ട്. സസ്തനികളിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനയുടേതാണ് (630-660 ദിനങ്ങൾ). ഒരു പ്രസവത്തിൽ ഒരാനക്കുട്ടിയാണ് സാധാരണ ഉണ്ടാകാറുള്ളത്. ഇരട്ടക്കുട്ടികൾ വളരെ അപൂർവമാണ്. പ്രസവം അഞ്ച് മിനുട്ട് മുതൽ അറുപത് മണിക്കൂർ വരെ നീണ്ടേക്കാം.
It’s #worldElephantDay.
And it definitely can’t get cuter than this. Mother with twins tucked under the belly
Spare a thought for their conservation & post if u have a cutie like this. pic.twitter.com/WVgl8EkfLC— Susanta Nanda IFS (@susantananda3) August 12, 2022
ശരാശരി സമയം പതിനൊന്ന് മണിക്കൂറാണ്. ജനിക്കുമ്പോൾ ആനക്കുട്ടികൾക്ക് 90–115 കിലോഗ്രാം ഭാരമുണ്ടാകും. കുട്ടിയാനകൾക്ക് ഓരോ ദിവസവും ഓരോ കിലോ (2–2.5 പൗണ്ട്)ഭാരം വർദ്ധിക്കും. വനങ്ങളിൽ ജനിക്കുന്ന ആനക്കുട്ടികളെ സംരക്ഷിക്കാൻ കൂട്ടത്തിലെ മുതിർന്ന പിടിയാനകളും കൂടും. കുട്ടിയാനകളെ ജനനം മുതൽ വളർത്തുന്നത് കുടുംബത്തിലെ മുഴുവൻ പിടിയാനകളും ചേർന്നാണ് (വിക്കി പീഡിയ പറയുന്നത്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...