പഞ്ചാബ്: ജമ്മു കശ്മീരിലെ കത്വ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ 70 കിലോമീറ്റർ സഞ്ചരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിലാണ് ട്രെയിൻ സഞ്ചരിച്ചത്. പത്താൻകോട്ടിലേക്കുള്ള ചരിവ് കാരണമാണ് ട്രെയിൻ ഓടിയതെന്നാണ് സൂചന.
#WATCH | Hoshiarpur, Punjab: The freight train, which was at a halt at Kathua Station, was stopped near Ucchi Bassi in Mukerian Punjab. The train had suddenly started running without the driver, due to a slope https://t.co/ll2PSrjY1I pic.twitter.com/9SlPyPBjqr
— ANI (@ANI) February 25, 2024
റെയിൽവേ ഉദ്യോഗസ്ഥരുടെ ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം ട്രെയിൻ പഞ്ചാബിലെ മുകേരിയനിലെ ഉച്ചി ബസ്സിക്ക് സമീപം നിർത്തി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജമ്മു ഡിവിഷണൽ ട്രാഫിക് മാനേജർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
A Freight Train which was at a halt at Kathua Station suddenly started running due to a slope towards Pathankot, without the driver. The train was stopped near Ucchi Bassi in Mukerian Punjab. An inquiry into the matter has been started: Divisional Traffic Manager, Jammu.… pic.twitter.com/ERv122pi4P
— ANI (@ANI) February 25, 2024
ട്രെയിൻ അതിവേഗത്തിൽ ഒരു സ്റ്റേഷനിലൂടെ കടന്നുപോകുന്ന ദൃശ്യങ്ങൾ ഇൻ്റർനെറ്റിൽ വൈറലായിരിക്കുകയാണ്. ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.