ആസ്വദിച്ച് പാനിപ്പൂരി തിന്നുന്ന ആന; എത്ര എണ്ണം കൊടുത്താലാ?

സൂര്യപുത്രൻ കർണ്ണൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 04:30 PM IST
  • ഉത്തരേന്ത്യയിൽ എവിടെ നിന്നോ എത്തിയ വീഡിയോ ആണിത്
  • പാനിപ്പൂരി കച്ചവടക്കാരൻറെ അടുത്ത് നിൽക്കുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം
  • പാനിപ്പൂരികൾ കടക്കാരൻ തന്നെ ആനയ്ക്ക് കൊടുക്കുന്നുണ്ട്
ആസ്വദിച്ച് പാനിപ്പൂരി തിന്നുന്ന ആന; എത്ര എണ്ണം കൊടുത്താലാ?

ആനകളുടെ കുറുമ്പും കളിയും ചിരിയും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. അവയുടെ പെരുമാറ്റവും ചിലപ്പോ നമ്മളെ ആകർഷിക്കും. കരയിലെ ഏറ്റവും വലിയ ജീവിയായത് കൊണ്ട് തന്നെ ഭക്ഷണ കാര്യത്തിലും അൽപ്പം മുന്നോട്ടായിരിക്കും ഇവ. ചില ആനകൾക്കാകട്ടെ എത്ര കഴിച്ചാലും അങ്ങ് വയറ് നിറയുകയുമില്ല.

അത്തരത്തിലൊരു വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ വൈറലായത്.ഉത്തരേന്ത്യയിൽ എവിടെ നിന്നോ എത്തിയ വീഡിയോ ആണിത്. പാനിപ്പൂരി കച്ചവടക്കാരൻറെ അടുത്ത് നിൽക്കുന്ന ആനയെ ദൃശ്യങ്ങളിൽ കാണാം. സാവധാനം പാനിപ്പൂരികൾ കടക്കാരൻ തന്നെ ആനയ്ക്ക് കൊടുക്കുന്നുണ്ട്.

ALSO READ: Viral Video : കാർ യാത്രക്കാരന് കരടിയുടെ ഹൈഫൈ; അത്ഭുതപ്പെട്ട് സോഷ്യൽ മീഡിയ

 

 

കക്ഷി ഓരോന്നായി കഴിച്ച് ആസ്വദിക്കുന്നുണ്ട്. വീണ്ടും വീണ്ടും തുമ്പിക്കൈ നീട്ടി ആന പാനിപ്പൂരി വാങ്ങുന്നുമുണ്ട്. ഇങ്ങിനെ പാനിപ്പൂരി കൊടുത്ത് കൊണ്ടിരുന്നാൽ എപ്പോ കഴിച്ച് തീർക്കും എന്ന ആശങ്കയാണ് സോഷ്യൽ മീഡിയ പങ്ക് വെച്ചത്.

ALSO READ : Viral Video : സിംഹത്തിന്റെ കുട്ടി ഗർജ്ജിക്കാൻ പഠിക്കുന്നത് കണ്ടിട്ടുണ്ടോ?

സൂര്യപുത്രൻ കർണ്ണൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. പാനിപൂരി മൊത്തം ഇപ്പൊ തന്നെ തീരുമെന്ന് തോന്നുന്നുണ്ട് .എന്തായാലും പാനിപൂരികാരന് നല്ല കച്ചവടം ആണ്- എന്നാണ് വീഡിയോക്ക് ലഭിച്ച അടിക്കുറിപ്പ്. 1246 പേരാണ് വീഡിയോ ലൈക്ക് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News