കൊച്ചു കുഞ്ഞിൻറെ മുന്നിൽ പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ. അത്തരമൊരു ദൃശ്യം കണ്ടാൽ ആരാണെങ്കിലും ഭയന്ന് പോകും. അങ്ങിനെയൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
അമ്മയും കുട്ടിയും പുറത്തേക്ക് വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വീടൻറെ നടയിലൂടെ ഇഴഞ്ഞ് വന്നിരുന്ന പാമ്പിൻറെ തല ഭാഗത്ത് കുട്ടി ചവിട്ടുന്നത് കാണാം. പെട്ടെന്ന് പ്രകോപിതനായ പാമ്പ് പത്തി വിടർത്തി. തൊട്ട് പിന്നാലെ വന്ന അമ്മ കുഞ്ഞിനെ എടുത്ത് മാറ്റിയതോടെയാണ് വലിയ അപകടം ഒഴിവായത്.
അമ്മയുടെ അവസരോചിതമായ ഇടപെടലാണ് കുഞ്ഞിനെ രക്ഷിച്ചത്. ആളുകളെ ഞെട്ടിച്ചു കളഞ്ഞ ദൃശ്യങ്ങളായിരുന്നു ഇത്. നിരവധി പേരാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. അമ്മയുടെ അവസരോചിതമായ ഇടപെടലിനെയും ആളുകൾ അഭിനന്ദിക്കുന്നുണ്ട്.
പ്രസവിച്ചയുടനെ അമ്മ കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്നു; ഗർഭിണിയാണെന്ന് ആരും അറിഞ്ഞില്ല
ഇടുക്കി: ഉടുമ്പന്നൂർ മങ്കുഴിയിൽ ഇന്നലെ നവജാതശിശു മരിച്ച സംഭവം കൊലപാതകം എന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു എന്ന് പോലീസ്. കുട്ടിയുടെ മാതാവ് സുജിതയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലുടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെയാണ് ഉടുമ്പന്നൂർ മങ്കുഴിയിൽ പ്രസവിച്ച ഉടൻ കുഞ്ഞിനെ മാതാവ് ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. അമ്മയായ തൃശൂർ കൊരട്ടി സ്വദേശിനി സുജിതയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ സുജിതയെ എത്തിച്ചതിനെ തുടർന്ന് ഡോക്ടർമാർ പരിശോധിച്ചപ്പോഴാണ് സുജിത പ്രസവിച്ചതായി അറിഞ്ഞത്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...android Link - https://bit.ly/3b0IeqA