ഉത്തർ പ്രദേശ്: കല്യാണ ദിവസവും തലേ ദിവസവും ഒക്കെ വരൻ മുങ്ങിയതും, വധു മുങ്ങിയതുമായ ഒരു പാട് വാർത്തകൾ നാം കാണാറുണ്ട്. നാണക്കേട് കൊണ്ട് മനം നൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നും, വരനെ പെണ്ണിന്റെ സഹോദരിയെ കൊണ്ട് വിവാഹം ചെയ്യിപ്പിച്ചതുമായ നിരവധി കഥകൾ.
ഇന്നിവിടെ പതിവിലും വിപരീതമായ ഒരു സംഭവമാണ് നടന്നത്. കല്യാണ ഒരുക്കങ്ങളൊക്കെ റെഡിയായി വരനെത്താനായി കാത്തു നിൽക്കുമ്പോഴാണ് കാര്യം മനസ്സിലാകുന്നത്. വരൻ സ്ഥലത്തില്ല. ഉത്തർ പ്രദേശിലെ ബറേലിയിലാണ് സംഭവം നടന്നത്. രണ്ടര വർഷമായി പ്രണയത്തിലായിരുന്നു ഇരുവരും.
ALSO READ: ലൈംഗികത്തൊഴില്‍ കുറ്റകരമല്ല, മറ്റുള്ളവർക്ക് ശല്യമാകരുത്; മുംബൈ സെഷന്‍സ് കോടതി
ഞായറാഴ്ച ഭൂതേശ്വർ നാഥ് അമ്പലത്തിൽ വച്ചാണ് വിവാഹം തീരുമാനിച്ചത്. പയ്യൻ വിവാഹ പന്തലിൽ എത്താൻ വൈകിയതോടെ എല്ലാവരും ആശങ്കയിൽ ആയി. തുടർന്ന് വധു വരനെ ഫോൺ വിളിച്ചു. അയാളുടെ സംസാരത്തിൽ നിന്നും യുവാവ് വിവാഹത്തിൽ നിന്നും പിന്മാറാനാണ് ശ്രമിക്കുന്നതെന്ന് യുവതിക്ക് മനസ്സിലായി.
ഉടനെ ഇയാളെ തിരഞ്ഞ് വധു തന്നെ ഇറങ്ങി. വിവാഹവസ്ത്രത്തിൽ തന്നെ 20 കിലോമീറ്ററാണ് വധു സഞ്ചരിച്ചത്. പിന്നീട് ബസ് കയറാൻ നിൽക്കുകയായിരുന്ന യുവാവിനെ പിടികൂടി മണ്ഡപത്തിലെത്തി. ശേഷം ഇവരുടെ വിവാഹം നടക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...