Viral Video: കാണിച്ച് കൊടുത്തത് അതുപോലെ ചെയ്തു; ആനയുടെ വൈറൽ ഡാൻസ്

Elephant Viral Video: ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ആന ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Apr 21, 2023, 03:23 PM IST
  • ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ആനയുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
  • ഈ വീഡിയോ വൈഷ്ണവി നായിക് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
  • വീഡിയോയുടെ തുടക്കത്തിൽ വൈഷ്ണവി നൃത്തം ചെയ്യുന്നത് കാണാം.
Viral Video: കാണിച്ച് കൊടുത്തത് അതുപോലെ ചെയ്തു; ആനയുടെ വൈറൽ ഡാൻസ്

സോഷ്യൽ മീഡിയയിൽ നമ്മളെ വിസ്മയിപ്പിക്കുന്ന നിരവധി കാര്യങ്ങളാണ് വരാറുള്ളത്. നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്തതെല്ലാം ഇവിടെ കാണാൻ സാധിക്കും. ചിലപ്പോൾ നമ്മളെ ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, ചിലപ്പോൾ അത്ഭുതപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മൾ ഇന്റർനെറ്റിൽ കാണുന്ന വീഡിയോകളിലുണ്ട്. അത്തരത്തിൽ മൃഗങ്ങളുടെ വീഡിയോകൾക്ക് ഇന്റർനെറ്റിൽ ഒരുപാട് കാഴ്ചക്കാരുണ്ട്. ഇപ്പോൾ രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ വൈറലായിരിക്കുകയാണ്. 

ആനപ്രേമികൾ ഒരുപാട് ഉണ്ട് നമുക്കിടയിൽ. ഇവയെ പലർക്കും പേടിയാമെങ്കിലും അതിന്റെ ചില രസകരമായ പ്രവർത്തികൾ വളരെ കൗതുകം ജനിപ്പിക്കുന്നതാണ്. ആനകൾ വളരെ ശക്തമാണ്. ഇവ വളരെ ബുദ്ധിയുള്ള മൃഗങ്ങളാണ്. ആനകളുടെ നിരവധി വീഡിയോകൾ ഇന്റർനെറ്റിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആനകൾ പൊതുവെ മനുഷ്യരുമായി സൗഹൃദത്തിലാകും. പക്ഷേ, ചില സന്ദർഭങ്ങളിൽ, അവ പ്രശ്നക്കാരായാൽ അത് മനുഷ്യജീവന് അപകടകരമാണ്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Vaishnavi Naik (@beingnavi90)

ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് നാഷണൽ പാർക്കിലെ ആനയുടെ വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഈ വീഡിയോ വൈഷ്ണവി നായിക് എന്ന യുവതിയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ വൈഷ്ണവി നൃത്തം ചെയ്യുന്നത് കാണാം. അപ്പോൾ എതിർവശത്ത് നിൽക്കുന്ന ആനയുടെ നേരെ ക്യാമറ നീങ്ങുന്നു. ആന വൈഷ്ണവിയെപ്പോലെ തലയാട്ടുന്നത് വീഡിയോയിൽ കാണാം. ആനയെ ചങ്ങലയിൽ ബന്ധിച്ചിരിക്കുന്നതായും വീഡിയോയിൽ കാണാം. 27 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News