Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!

Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..! വീഡിയോ കണ്ടാൽ ഞെട്ടും   

Written by - Ajitha Kumari | Last Updated : Mar 25, 2022, 12:06 PM IST
  • പാമ്പ് എന്നു കേൾക്കുമ്പോൾ തന്നെ പലരും പേടിച്ചു വിറക്കും
  • ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുട്ടി 5 അടി നീളമുള്ള പാമ്പുമായി കളിക്കുന്നത്
  • പക്ഷെ ഇത് കുട്ടിയുടെ ജീവനുതന്നെ അപകടമായ ഒരു കളിയാണ്
Viral Video: അഞ്ചടി നീളമുള്ള പാമ്പിന്റെ വാലിൽ പിടിച്ചു കളിക്കുന്ന കുട്ടി..!

Viral Video: പാമ്പ് എന്നു കേൾക്കുമ്പോൾ തന്നെ പലരും പേടിച്ചു വിറക്കും അപ്പോൾ പാമ്പിനെ കണ്ടാലുള്ള അവസ്ഥ പറയണോ?  എന്നാൽ ചില ആളുകളുണ്ട് കേട്ടോ പാമ്പിനെ ഒരു പേടിയും ഇല്ലാത്തവർ എന്തിനേറെ പാമ്പിനൊപ്പം കളിക്കുന്നതിനും അവർക്ക് മടിയില്ല.  അത്തരം നിരവധി വിഡിയോകൾ നിങ്ങൾ കണ്ടിട്ടുമുണ്ടാകും അല്ലെ. ഇത്തരം വീഡിയോകളിൽ കൂടുതലും കുട്ടികളായിരിക്കും ഉണ്ടാകുക.  

Also Read: Viral Video : ഇതെന്താ സാധനം? എലിയെ കണ്ട് പേടിച്ച് പൂച്ച

ഒരുപക്ഷെ പാമ്പിന്റെ ഭയാനകത അവർക്ക് അറിയാത്തത് കൊണ്ടാണോ അതോ പേടിയില്ലാത്തത് കൊണ്ടാണോ എന്നത് ഇന്നും അവ്യക്തമാണ്. അത്തരം ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.  ഈ വിഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും ഒരു കുട്ടി 5 അടി നീളമുള്ള പാമ്പുമായി കളിക്കുന്നത്. പക്ഷെ ഇത് കുട്ടിയുടെ ജീവനുതന്നെ അപകടമായ ഒരു കളിയാണ്.  എന്തായാലും വിഡിയോ വലിയ രീതിയിൽ തന്നെ വൈറലാകുകയാണ്. 

Also Read: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന അഞ്ചടി നീളമുള്ള പാമ്പിനെ.  അവിടെ പെട്ടെന്ന് ഒരു ചെറിയ കുട്ടി എത്തുകയും ഇഴഞ്ഞു നീങ്ങുന്ന പാമ്പിന്റെ വാലിൽ പിടിച്ചു കളിയ്ക്കാൻ തുടങ്ങുന്നതും നിങ്ങൾക്ക് കാണാം. അതും പലതവണ പാമ്പിന്റെ വാലിൽ പിടിച്ചു കുട്ടി വലിക്കുന്നുണ്ട്.  ഇതിനിടയിൽ അവന്റെ ഒരു സുഹൃത്തും കൂടെയെത്തുന്നുണ്ട്. പാമ്പ് അവിടെ നിന്ന് രക്ഷപെടാൻ നോക്കുന്നത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും. എന്തായാലും കുട്ടിയുടെ ഭാഗ്യം കൊണ്ടാകാം പാമ്പ് അവനെ കടിച്ചില്ല. വീഡിയോ കാണാം...

 

Also Read: Viral Video: മാനിനെ വരിഞ്ഞുമുറുക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!!

പാമ്പും കുട്ടിയുമായി ബന്ധപ്പെട്ട ഈ വീഡിയോ rasal_viper  എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  എന്തായാലും ഈ വീഡിയോ കാണുന്നവർ ശരിക്കും ഞെട്ടുകയാണ്. മാത്രമല്ല നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.  അപ്‌ലോഡ് ചെയ്തിട്ട് അധിക സമയമാകാത്ത വീഡിയോയ്ക്ക് ഇതുവരെ 15.8k വ്യൂസും ആയിരത്തിലേറെ ലൈക്ക്‌സും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News