Viral Video: റോഡപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമാണ്. അതിനാല്‍ തന്നെ റോഡപകടങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ഒരു വാര്‍ത്തയല്ല.
നമുക്കറിയാം NDA സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ അതിവേഗ പാതകളുടെ നിര്‍മ്മാണം വളരെ വേഗത്തില്‍ പുരോഗമിയ്ക്കുകയാണ്. നാലുവരി പാതകള്‍, എട്ടുവരി പാതകള്‍ അങ്ങിനെ നീളുന്നു എക്‌സ്പ്രസ് വേകളുടെ നിര്‍മ്മാണം. നിരത്ത് മികച്ചതെങ്കില്‍ പിന്നെ പറയുകയും വേണ്ട, വണ്ടിയുടെ നിയന്ത്രണം പിന്നെ പിടികിട്ടില്ല... അത്തരമൊരു സംഭവമാണ് ഇന്ന് മുബൈ-പൂനെ എക്‌സ്പ്രസ് വേയിൽ ഉണ്ടായത്.
മുബൈ-പൂനെ എക്‌സ്പ്രസ് വേയിൽ പായുകയായിരുന്ന ഒരു ട്രക്കിന്‍റെ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് പത്തിലധികം വാഹനങ്ങളിൽ ഇടിച്ചു. സംഭവത്തില്‍ 6 പേർക്ക് പരിക്കേറ്റു. റായ്ഗഡ് ജില്ലയിലെ ഖോപോളിക്ക് സമീപം മുംബൈ-പൂനെ എക്‌സ്‌പ്രസ് വേയിലാണ് 12 വാഹനങ്ങള്‍ ഒരു ട്രക്ക് നിയന്ത്രണം വിട്ടതോടെ അപകടത്തിൽപ്പെട്ടത്...!
പൂനെയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ട്രക്ക് ബ്രേക്ക് തകരാറ് മൂലം നിയന്ത്രണം വിട്ട് 12 വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു.
മുംബൈ-പുണെ എക്‌സ്പ്രസ് വേ അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങൾ കാണാം...
#WATCH | Collision of 7 vehicles on Mumbai-Pune Expressway at Khopoli, four people injured#Maharashtra pic.twitter.com/lIIuClOERx
— ANI (@ANI) April 27, 2023
അതേസമയം, ബോർഗാട്ടിൽ നിന്ന് കുതിച്ചെത്തിയ പോലീസ് സംഘം ഉച്ചയോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയും കേടായ വാഹനങ്ങൾ പാതയിൽ നിന്ന് നീക്കം ചെയ്യുകയും മുംബൈയിലേക്കുള്ള സാധാരണ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy