Viral Video: പ്രണയിക്കുന്ന രണ്ട് നാഗങ്ങള്‍...!! വീഡിയോ വൈറല്‍

  പാമ്പ് എന്ന് കേള്‍ക്കുന്നതേ നമുക്കൊക്കെ ഭയമാണ്...  എന്നിരുന്നാലും പാമ്പുകളെ സംബന്ധിക്കുന്ന വീഡിയോകള്‍  കാണുവാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.   

Written by - Zee Malayalam News Desk | Last Updated : Apr 5, 2022, 08:02 PM IST
  • ആകര്‍ഷകമായ ഈ വീഡിയോയില്‍ രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണഞ്ഞ് നൃത്തം ചെയ്യുന്നത്‌ കാണാം.....
Viral Video: പ്രണയിക്കുന്ന രണ്ട് നാഗങ്ങള്‍...!!  വീഡിയോ വൈറല്‍

Naag Nagin Love Video:  പാമ്പ് എന്ന് കേള്‍ക്കുന്നതേ നമുക്കൊക്കെ ഭയമാണ്...  എന്നിരുന്നാലും പാമ്പുകളെ സംബന്ധിക്കുന്ന വീഡിയോകള്‍  കാണുവാന്‍ ആളുകള്‍ ഇഷ്ടപ്പെടുന്നു.   

അടുത്തിടെയായി പാമ്പുകളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്. നമ്മള്‍ ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത കാര്യങ്ങളാവും ഒരു പക്ഷെ ഇത്തരം വീഡിയോകളിലൂടെ നാം കാണുന്നത്. പാമ്പുകളെ കണ്ടാല്‍ ഭയം തോന്നുമെങ്കിലും  ഇത്തരം വീഡിയോകള്‍ വളരെ രസകരവും ആകർഷകവുമാണ്. 

അത്തരത്തിലുള്ള ഒരു വീഡിയോ ആണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്നത്. ആകര്‍ഷകമായ ഈ വീഡിയോയില്‍  രണ്ട് പാമ്പുകൾ പരസ്പരം ചുറ്റിപ്പിണഞ്ഞ് നൃത്തം ചെയ്യുന്നതുപോലെ കാണാം..... 
 
വീഡിയോ കാണാം :- 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kingdom of snakes  (@snake_unity)

സോഷ്യല്‍ മീഡിയയില്‍  വൈറലാകുന്ന ഏതാനും മിനിറ്റുകളുടെ  ഈ വീഡിയോയില്‍  രണ്ട് മൂര്‍ഖന്‍ പാമ്പുകളെ കാണാം. വൈക്കോല്‍ക്കൂനയ്ക്കടുത്ത് പരസ്പരം  ആലിംഗനത്തില്‍ ഏര്‍പ്പെടുന്ന ഈ നാഗങ്ങളുടെ വീഡിയോ ഏറെ ആകര്‍ഷകമാണ്...  ഒന്ന് മറ്റേതിനെ ചുംബിക്കാന്‍ ശ്രമിക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്...!!  മിനിറ്റുകളോളം ഇവ ഇത്തരത്തില്‍ ചുറ്റിപ്പിണഞ്ഞു കളിയ്ക്കുകയാണ്...  ഇതിനിടെ അവയില്‍ ഒരു പാമ്പിന്‍റെ  സ്വഭാവം പെട്ടെന്ന് മാറുന്നതും മറ്റേതിനെ  കടിക്കാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.... 

@snake_unity എന്ന  ഇന്‍സ്റ്റഗ്രാം  പേജിലാണ് പാമ്പുകളുടെ ഈ പ്രണയ വീഡിയോ പങ്കുവെച്ചത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇത് ഒരു ഉജ്ജ്വലമായ കാഴ്ചയാണെന്ന് പറയുമ്പോൾ, ചിലർ പാമ്പുകൾ ഇണചേരുകയോ നൃത്തം ചെയ്യുകയോ അല്ലെന്നും അവ പരസ്പരം പോരടിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. .

അതേസമയം, ചുരുങ്ങിയ സമയത്തിനുള്ളില്‍  ഈ വീഡിയോ ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്...  

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

  

Trending News