Viral Video: മാനിനെ വരിഞ്ഞുമുറുക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!!

നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും കൊണ്ട് സമ്പന്നമാണ്  സോഷ്യല്‍ മീഡിയ.  ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും  ഇല്ലാത്ത  കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ  കാണുകയും അറിയുകയും ചെയ്യുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 23, 2022, 07:01 PM IST
  • പെരുമ്പാമ്പ്‌ മാനിനെ ചുറ്റിവരിഞ്ഞ് ശാസം മുട്ടിച്ചു കൊല്ലുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയ ഉടനെ വൈറലായി മാറിയിരിയ്ക്കുകയാണ്.
Viral Video: മാനിനെ വരിഞ്ഞുമുറുക്കുന്ന ഭീമന്‍ പെരുമ്പാമ്പ്‌..!!

Viral Video: നമ്മെ അതിശയിപ്പിക്കുന്ന പലതരം വീഡിയോകളും വാര്‍ത്തകളും കൊണ്ട് സമ്പന്നമാണ്  സോഷ്യല്‍ മീഡിയ.  ഒരിയ്ക്കലും കണ്ടിട്ടും കേട്ടിട്ടും  ഇല്ലാത്ത  കാര്യങ്ങളാവും ഒരു പക്ഷെ നാം  സോഷ്യല്‍ മീഡിയയിലൂടെ  കാണുകയും അറിയുകയും ചെയ്യുന്നത്.  

അടുത്തിടെയായി മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിയ്ക്കുന്നുണ്ട്.  ഇത്തരം മൃഗങ്ങളെ പാലിക്കുന്നവരും വനം വകുപ്പിൽ ജോലി ചെയ്യുന്ന  ഉദ്യോഗസ്ഥരും  ആകര്‍ഷകമായ ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. 

അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.    പാമ്പ് എന്ന് കേള്‍ക്കുന്നതേ നമുക്കൊക്കെ  ഭയമാണ്. ഈ വീഡിയോ കണ്ടാല്‍  നിങ്ങള്‍ ശരിയ്ക്കും ഭയന്നുപോകും. ഭീമാകാരനായ ഒരു പെരുമ്പാമ്പ്‌  മാനിനെ വരിഞ്ഞുമുറുക്കി കൊല്ലുന്നതാണ് വീഡിയോയില്‍...!!    

പെരുമ്പാമ്പ്‌  മാനിനെ ചുറ്റിവരിഞ്ഞ് ശാസം മുട്ടിച്ചു കൊല്ലുന്ന വീഡിയോ  സോഷ്യല്‍ മീഡിയയില്‍ എത്തിയ ഉടനെ വൈറലായി മാറിയിരിയ്ക്കുകയാണ്. 

ഈ വീഡിയോയില്‍ മാനിനെ കണ്ടയുടനെ  പെരുമ്പാമ്പ്‌ അതിനെ ആക്രമിക്കുകയാണ്.  തന്‍റെ  വലിയ ശരീരം കൊണ്ട് അത് മാനിനെ പൂര്‍ണ്ണമായും കീഴടക്കുകയാണ്.  ശ്വസംവിടാന്‍ പോലും സാധിക്കാതെ നിസ്സഹായനായാണ് മാന്‍ കാണപ്പെടുന്നത്.  വീഡിയോയിലെ മാനിന്‍റെ അവസ്ഥ കണ്ടാൽ പതിയെ അതിന്‍റെ ജീവൻ നഷ്ടപ്പെടുകയാണ്  എന്ന് മനസിലാക്കാം.  

വീഡിയോ കാണാം:- 

 

കാടിന്‍റെ  ഈ  അപകടകരമായ കാഴ്ച  wild_animal_shorts_ എന്ന പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ്  അപ്‌ലോഡ് ചെയ്തിരിക്കുന്നത്. നിരവധി ആളുകള്‍ ഈ  വീഡിയോയ്ക്ക് പ്രതികരണവുമായി എത്തി.  'ഇത് കാണാൻ കഴിയില്ല. ഇത് വളരെ വേദനിപ്പിക്കുന്നു. മാനിനെ രക്ഷിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു' ഒരാള്‍ കുറിച്ചു.  

സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ  വീഡിയോ ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം കണ്ടത്.  

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

 

 

Trending News