Viral Video : ഇതെന്താ സാധനം? എലിയെ കണ്ട് പേടിച്ച് പൂച്ച

Rat vs Cat Video : ക്യാറ്റ്‌സ് യുഎസ്എ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 24, 2022, 02:38 PM IST
  • ക്യാറ്റ്‌സ് യുഎസ്എ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.
  • ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. നിരവധി പേർ കമ്മന്റുമായും എത്തിയിട്ടുണ്ട്.
  • വർഷങ്ങൾക്ക് ശേഷം ടോം ജെറിയെ നോക്കുന്ന ദൃശ്യങ്ങളാണെന്നാണ് ഒരാൾ പറയുന്നത്.
  • ഈ എലിയെ പേടിപ്പിക്കാൻ പൂച്ചയ്ക്ക് പോലും കഴിയില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം.
Viral Video : ഇതെന്താ സാധനം? എലിയെ കണ്ട് പേടിച്ച് പൂച്ച

പൂച്ചയെന്ന് കേൾക്കുമ്പോഴേ എലിയേയും ഓർമ്മ വരും. ചിലർ പൂച്ചയെ വളർത്തുന്നത് പോലും എലിയെ പിടിക്കാൻ ആണ്. പൂച്ച എലിയുടെ വാലിൽ പിടിച്ച് കളിക്കുന്ന നിരവധി വീഡിയോകളും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ എലിയെ കണ്ട് പേടിക്കുന്ന ഒരു പൂച്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. എലി പൂച്ചയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതുമില്ല, അതേസമയം പേടിക്കുന്നതും ഇല്ല.

ക്യാറ്റ്‌സ് യുഎസ്എ എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട് കഴിഞ്ഞു. നിരവധി പേർ കമ്മന്റുമായും എത്തിയിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ടോം ജെറിയെ നോക്കുന്ന ദൃശ്യങ്ങളാണെന്നാണ് ഒരാൾ പറയുന്നത്. ഈ എലിയെ പേടിപ്പിക്കാൻ പൂച്ചയ്ക്ക് പോലും കഴിയില്ലെന്നാണ് മറ്റൊരാളുടെ അഭിപ്രായം. പലർക്കും വിശ്വസിക്കാൻ കഴിയാത്തത് എലിയുടെ വലുപ്പമാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by cats usa (@cats_usa_)

ALSO READ: Viral Video: സീബ്രയെ വേട്ടയാടാൻ ശ്രമിച്ച സിംഹത്തിന് പറ്റിയ അമളി..!

വീഡിയോയിൽ വഴിയരികിൽ വിശ്രമിക്കുന്ന ഒരു പൂച്ചയെ കാണാൻ കഴിയും. അപ്പോഴാണ് ഒരു വലിയ എലി അത് വഴി കടന്ന് പോകുന്നത്. ആദ്യം പൂച്ച എലിയെ കണ്ടില്ലെങ്കിലും കാണുമ്പോൾ ഞെട്ടി പോകുകയും പേടിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ഇത് എലിയല്ല, എലിക്ക് ഇത്രയും വലുപ്പം ഉണ്ടാകില്ലെന്നാണ് പലരുടെയും അഭിപ്രായം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News