Viral Video: ഒറ്റയിടി, ദേ കിടക്കുന്നു രണ്ടുപേര്‍ നിലത്ത്..!! തെമ്മാടികളെ കൈകാര്യം ചെയ്ത് യുവാവ്‌

Viral Video: തെമ്മാടികളോ ആക്രമണകാരികളോ എപ്പോഴാണ് പ്രശ്നമുണ്ടാക്കുക എന്ന് പറയാന്‍ കഴിയില്ല.  പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ഒരു തരത്തിലും സുരക്ഷിതരല്ല.

Written by - Zee Malayalam News Desk | Last Updated : Apr 14, 2023, 12:12 PM IST
  • പൊതു നിരത്തിലിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ആ സാഹചര്യത്തില്‍ അടുത്തിടെ, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു.
Viral Video: ഒറ്റയിടി, ദേ കിടക്കുന്നു രണ്ടുപേര്‍ നിലത്ത്..!! തെമ്മാടികളെ കൈകാര്യം ചെയ്ത് യുവാവ്‌

Viral Video: ഒരു യാത്ര പോകുമ്പോഴോ, നടക്കാന്‍ പോകുമ്പോഴോ എപ്പോഴാണ് ഒരു ആക്രമണം ഉണ്ടാവുക എന്ന് പറയാന്‍ കഴിയില്ല.  ഇത്തരത്തില്‍ തെമ്മാടികളുടെ ആക്രമണത്തില്‍ നിന്ന് എങ്ങിനെ രക്ഷപെടാം എന്ന കാര്യത്തില്‍ ഇന്ന്  പെണ്‍കുട്ടികള്‍ക്ക് ധാരാളം പരിശീലനം നല്‍കിവരുന്നുണ്ട്.

പൊതു നിരത്തിലിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ അല്ലെങ്കില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. അതായത്, അശ്ലീല കമന്‍റ് പറയുന്നവര്‍, ശാരീരിക ഉപദ്രവം എല്‍പ്പിക്കുന്നവര്‍ അങ്ങിനെ നിരവധി. ഇത്തരത്തിലുള്ള ആളുകളെ നേരിടാന്‍ പെണ്‍കുട്ടികള്‍ സ്വയം പ്രാപ്തരാകണം. 

അടുത്തിടെ, ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒരു പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും സബ്‌വേയിലൂടെ നടന്നുപോകുകയാണ്. അവിടെ രണ്ട് യുവാക്കള്‍ ഭിത്തിയില്‍ ചാരി നിൽക്കുന്നതായി കാണാം. അവരില്‍ ഒരാള്‍ പെണ്‍കുട്ടിയെ പരിഹസിച്ചുകൊണ്ട്‌ എന്തോ ഒരു സാധനം പെണ്‍കുട്ടിയുടെ നേര്‍ക്ക് എറിയുന്നതായി കാണാം.  പിന്നീട് സംഭവിച്ചതാണ് ട്വിസ്റ്റ്‌...!!

തെമ്മാടികളോ ആക്രമണകാരികളോ എപ്പോഴാണ് പ്രശ്നമുണ്ടാക്കുക എന്ന് പറയാന്‍ കഴിയില്ല.  പ്രത്യേകിച്ച് സ്ത്രീകളും പെണ്‍കുട്ടികളും ഒരു തരത്തിലും സുരക്ഷിതരല്ല. ഒരു സബ്‌വേ പോലെയുള്ള അടഞ്ഞ സ്ഥലങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് എങ്കില്‍  അത് സാഹചര്യം കൂടുതൽ അരോചകമാകും. 
 
ഈ വീഡിയോയിലും അതാണ് കാണുവാന്‍ സാധിക്കുന്നത്‌.  ഒരു പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും ഒരു സബ്‌വേയിൽ പ്രവേശിക്കുന്നതായും മുന്നോട്ടു നടന്നു നീങ്ങുന്നതും വീഡിയോയില്‍ കാണാം.  അതേസമയം, രണ്ട് പുരുഷന്മാർ ഇതിനകംതന്നെ ആ സബ്‌വേയിൽ ഒരു ഭിത്തിയിൽ ചാരിനിൽക്കുന്നണ്ട്.  പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും  അവരെ കടന്നുപോകുമ്പോൾ അവരില്‍ ഒരുത്തന്‍ എന്തോപറയുന്നു, തുടര്‍ന്ന് പെൺകുട്ടിക്ക് നേരെ എന്തോ എറിയുന്നു.  ഇരുവരും അവരെ അവഗണിച്ച് മുന്നോട്ട് പോകാന്‍ ഒരുങ്ങുന്നു. എന്നാല്‍, പിന്നില്‍ നിന്നും തെമ്മാടികള്‍ വീണ്ടും എന്തോ പറയുന്നു. ഇത് കേട്ട് യുവാവ്‌ പ്രതികരിക്കാനായി ഒരുങ്ങുന്നു. എന്നാല്‍ ഒപ്പമുള്ള പെണ്‍കുട്ടി അവനെ തടയുകയാണ്.

എന്നാല്‍, പെണ്‍കുട്ടിയെ അവഗണിച്ച് പിന്നോട്ട് എത്തിയ യുവാവ്‌  ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിയ്ക്കുന്നത്‌. തെമ്മാടികളുടെ കമന്‍റ്  കേട്ട് പിന്‍ തിരിഞ്ഞെത്തിയ യുവാവ് ഒറ്റയിടിക്ക് ഒരുത്തനെ നിലത്തിട്ടു!!  ഇത്  കണ്ട് ആക്രമിക്കാന്‍ എത്തിയ യുവാവിനും കിട്ടി നല്ലൊരു കിക്ക്, ദേ അവനും നിലത്ത്..!! രണ്ടുപേരെയും ഇടിച്ച് നിലത്തിട്ടശേഷം പെണ്‍കുട്ടിയ്ക്കൊപ്പം കൂളായി നടന്നു നീങ്ങുകയാണ് യുവാവ്...!! ഇടി കിട്ടി നിലത്തുവീണ രണ്ടാമന്‍ ഒന്നാമനെ എണീപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം.. 

വീഡിയോ കാണാം....

 

സോഷ്യല്‍ മീഡിയയില്‍ ഏറെ പെട്ടെന്ന് വൈറലായ ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്. ഏറെ പ്രതികരണങ്ങളും  ഈ വീഡിയോയ്ക്ക് ലഭിച്ചു. "ഒറ്റ പഞ്ചിൽ എങ്ങനെ ഇടിച്ച് വീഴിക്കാം എന്നാണ് ഒരു വ്യക്തി ചോദിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News