Viral Video: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിച്ച് പശു ..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പശുവിനെ വേട്ടയാടാൻ വേണ്ടി ഓടിക്കുന്ന കടുവയെ.   എന്നാൽ  പിന്നെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ശരിക്കും ഞെട്ടിപ്പോകും.  ഇത് ശരിക്കും സംഭവിച്ചതാണോയെന്ന് നമുക്ക് വിശ്വസിക്കാൻ പ്രയാസമാകും.  

Written by - Ajitha Kumari | Last Updated : Oct 27, 2022, 12:15 PM IST
  • പശുവിനെ വേട്ടയാടാൻ വേണ്ടി ഓടിക്കുന്ന കടുവ
  • കാട്ടിലെ ഏറ്റവും അപകടകാരികളായിട്ടുള്ള മൃഗങ്ങളാണ് സിംഹം, കടുവ, പുലി എന്നിവ
Viral Video: വേട്ടയാടാൻ ചെന്ന കടുവയെ കണ്ടം വഴി ഓടിച്ച് പശു ..! വീഡിയോ വൈറൽ

Viral Video: കാട്ടിലെ ഏറ്റവും അപകടകാരികളായിട്ടുള്ള മൃഗങ്ങളാണ് സിംഹം, കടുവ, പുലി എന്നിവ.  ഇവർ മികച്ച വേട്ടക്കാരാണ്.  ഇവർ ഏതെങ്കിലും മൃഗങ്ങളെ വേട്ടയാടാൻ തീരുമാനിച്ചാൽ പിന്നെ അതിന്റെ കാര്യം കഴിഞ്ഞുവെന്ന് വേണം പറയാൻ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്ന ഒരു വീഡിയോയുണ്ട് അത് കണ്ടാൽ ആരായാലും ഞെട്ടുമെന്ന കാര്യത്തിൽ സംശയം വേണ്ട. പശുവിനെ നിസാര ഇരയായി കണ്ട കടുവയ്ക്ക് പറ്റിയ അമളിയാണ് വീഡിയോ. അതായത് കാട്ടിലെ ഏറ്റവും വലിയ ഓട്ടക്കാരനായ കടുവയ്ക്ക് തിരിഞ്ഞോടേണ്ട അവസ്ഥയാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയുന്നത്.  

Also Read: വെള്ളത്തിൽ നിന്നും കരയിലേക്കിറങ്ങിയ മുതലയെ വളഞ്ഞ് സിംഹക്കൂട്ടം, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും പശുവിനെ വേട്ടയാടാൻ വേണ്ടി ഓടിക്കുന്ന കടുവയെ. പശുവിന്റെ പിന്നാലെ ഓടിയെത്തുന്ന കടുവ പശുവിനെ പിടികൂടാൻ തുടങ്ങുകയായിരുന്നു.  പെട്ടെന്നാണ് ഇങ്ങനൊരു സംഭവം നടന്നത് അതിനു ശേഷം നടന്നത് ഒന്ന് കാണേണ്ടത് തന്നെയാണ്.   ജീവനും കൊണ്ട് ഓടുകയായിരുന്നു പശു പെട്ടെന്നാണ് അവിടെ കെട്ടിയിരുന്ന കമ്പി വേലിയിൽ ചെന്നിടിച്ചു വീണത്.  പശു വീണത് കണ്ട കടുവ ശരിക്കും അന്തിച്ചു നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും.  പിന്നെ നടന്നതാണ് രസം.  കമ്പിയിൽ തട്ടി വീണ പശുവിന് എന്തോ ഒരു ധൈര്യം കിട്ടിയ പോലെയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.  അതായത് വീനടുത്തു നിന്നും എണീറ്റ പശു പിന്നെ കടുവയെ ഓടിക്കുന്നതാണ് നമുക്ക് കണ്ടേണ്ടി വരുന്നത്.  അത് കാണുമ്പൊൾ വിശ്വസിക്കാൻ കൂടി ഇച്ചിരി പ്രയാസം തോന്നും.  വീഡിയോ കാണാം...    

Also Read: നായയെ വേട്ടയാടാൻ പോയ കടുവയ്ക്ക് കിട്ടി മുട്ടൻ പണി, നോക്കി നിന്ന സിംഹവും കുലുങ്ങിയില്ല..! വീഡിയോ വൈറൽ

 
 

 
 
 
 
 
 
 
 
 
 
 

A post shared by Video lucu funny  (@videolucu.funny)

Also Read: വധുവിനെ കണ്ടതും ബോധംകെട്ട് വരൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

വേലിയിൽ തട്ടി വീണ പശു എഴുന്നേറ്റപ്പോൾ ശരിക്കും അതിന്റെ പുറത്ത് എന്തോ പ്രേതം കൂടിയ അവസ്ഥയായിരുന്നു എന്നുവേണം പറയാൻ.  പശു എഴുന്നേറ്റ ഉടനെ കടുവയെ ആക്രമിക്കുകയായിരുന്നു. എന്തിനേറെ അത് കണ്ട കടുവ പോലും പേടിച്ചു തിരിഞ്ഞോടുകയായിരുന്നു. രസകരമായ ഈ വീഡിയോ  videolucu.funny എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.   വീഡിയോ സോഷ്യൽ മീഡിയ ആരാധകർക്കിടയിൽ നല്ല രീതിയിൽ വൈറലാകുകയാണ്.  മാത്രമല്ല വീഡിയോയ്ക്ക് നിരവധി കമൻറുകളും ലൈക്കുകളും വിഎസും ലഭിക്കുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News