Viral: ലോക്കൽ ട്രെയിനിൽ കാള ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ജാർഖണ്ഡിൽ നിന്നുള്ള ഒരു സംഭവമാണ് സാമൂഹിക മാധ്യമങ്ങളെ ഇളക്കി കളഞ്ഞത്. ഒരു കാളയെ സഞ്ചരിക്കുന്ന ട്രെയിനിൻറെ കംപാർട്ട്മെൻറിൽ കെട്ടിയിട്ടിരിക്കുന്നതാണ് ദൃശ്യങ്ങൾ.
ജാർഖണ്ഡിലെ മിർസാചൗക്കിയിൽ നിന്ന് സാഹിബ്ഗഞ്ചിലേക്ക് ട്രെയിൻ യാത്ര ചെയ്യുകയായിരുന്നുവെന്ന് മാധ്യമപ്രവർത്തകനായ പ്രകാശ് കുമാറാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.കോച്ചിൽ കുറച്ച് യാത്രക്കാർ മാത്രമാണുള്ളതെന്ന് വീഡിയോയിൽ കാണാം. തുടർന്ന് വീഡിയോ റെക്കോർഡ് ചെയ്യുന്നയാൾ സമീപത്തിരുന്ന ഒരു യാത്രക്കാരനോട് കാള എങ്ങനെ ട്രെയിനിനുള്ളിൽ ചെന്നുപെട്ടെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ടു.
ALSO READ: Viral Video : എത്ര ശ്രമിച്ചിട്ടും വീഴുന്നില്ല; പെൺമയിലിനെ ആകർഷിക്കാൻ പീലി വിടർത്തി മയിൽ
മിർസ ച്യൂക്കി റെയിൽവേ സ്റ്റേഷനിൽ നിന്ന് 10-12 പേർ വന്ന് കാളയെ ട്രെയിനിൽ കയറ്റി ഒരു സീറ്റിൽ കെട്ടിയിട്ട് പോയത്രെ പോകുന്നതിന് മുമ്പ് അജ്ഞാതർ യാത്രക്കാരോട് കാളയെ അഴിച്ച് സാഹിബ്ഗഞ്ച് സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
106,000-ലധികം പേരാണ് വീഡിയോ കണ്ടത്. ഇതൽപ്പം അതിര് കടന്നു പോയെന്നാണ് പ്രേക്ഷകർ വിലയിരുത്തിയത്. റെയിൽവേ പോലീസ് എവിടെ പോയെന്നും ആളുകൾ കമൻറിൽ ചോദിക്കുന്നുണ്ട്. 1800-ലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. നിരവധി പേരാണ് പോസ്റ്റ് റീ ട്വീററ് ചെയ്തത്.
अब इसे क्या कहेंगे! अब तक साइकिल, दूध का केन, सब्जी आदि लेकर बिहार की ट्रेनों में यात्रा करते देखा होगा. अब एक तस्वीर ये भी देखिए. मिर्जाचौकी से साहिबगंज जाने के दौरान मिर्जाचौकी रेलवे स्टेशन पर लोकल पैसेंजर में कुछ अज्ञातों ने क्या कारनामा किया है. वीडियो- भागलपुर से दिलीप pic.twitter.com/ELdIfXuE1s
— Prakash Kumar (@kumarprakash4u) August 5, 2022
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...