Viral Video: കുഞ്ഞാനയുടെ സിനിമാ സ്റ്റൈലിലുള്ള ഒരു കിടിലന്‍ പ്രണയാഭ്യര്‍ത്ഥന, വീഡിയോ വൈറല്‍

ആനകള്‍ ഏറെ ബുദ്ധിയുള്ള മൃഗങ്ങളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.   മനുഷ്യരെപ്പോലെ വിവിധ വികാരങ്ങള്‍  അനുഭവിക്കാനും മനസിലാക്കാനും ഇവയ്ക്കു കഴിയുമെന്നത് ആനയെ അടുത്തറിയുന്നവര്‍ക്ക്  അറിയാം.... 

Last Updated : Nov 24, 2021, 03:13 PM IST
  • മൃഗങ്ങള്‍ പോപ്പോസല്‍ നടത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരു കിടിലന്‍ പ്രണയാഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Viral Video: കുഞ്ഞാനയുടെ സിനിമാ സ്റ്റൈലിലുള്ള ഒരു കിടിലന്‍ പ്രണയാഭ്യര്‍ത്ഥന, വീഡിയോ വൈറല്‍

Viral Video: ആനകള്‍ ഏറെ ബുദ്ധിയുള്ള മൃഗങ്ങളാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.   മനുഷ്യരെപ്പോലെ വിവിധ വികാരങ്ങള്‍  അനുഭവിക്കാനും മനസിലാക്കാനും ഇവയ്ക്കു കഴിയുമെന്നത് ആനയെ അടുത്തറിയുന്നവര്‍ക്ക്  അറിയാം.... 

കാമുകീകാമുകന്മാര്‍  പ്രൊപ്പോസല്‍ നടത്തുന്ന വീഡിയോകള്‍  സോഷ്യല്‍ മീഡിയയില്‍ സുലഭമാണ്.   എന്നാല്‍, മൃഗങ്ങള്‍ പോപ്പോസല്‍ നടത്തുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരു  കിടിലന്‍ പ്രണയാഭ്യര്‍ത്ഥനയാണ്  ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.    

പ്രണയാഭ്യര്‍ത്ഥന നടത്തുന്ന  കഥാപാത്രങ്ങള്‍ രണ്ട് കുഞ്ഞാനകളാണ്.  വീഡിയോയില്‍  കുട്ടിക്കൊമ്പന്‍ പൂച്ചെണ്ടുമായി കാമുകിയുടെ അടുത്തേയ്ക്ക് പതിയെ നടന്നടുക്കുന്നത് കാണാം... പിങ്ക് നിറത്തിലുള്ള പൂക്കളാണ് ഇഷ്ടന്‍ പിടിച്ചിരിയ്ക്കുന്നത്‌.   കുട്ടിക്കൊമ്പന്‍റെ വരവ് ഏറെ സ്നേഹത്തോടെ നോക്കി നില്‍കുകയാണ്‌ പെണ്ണാന.  അവന്‍ പൂച്ചെണ്ടുമായി അടുത്തെത്തുമ്പോള്‍ അവള്‍ വളരെ സ്നേഹത്തോടെ ഈ പൂക്കള്‍ സ്വീകരിക്കുന്നു...!! തുടര്‍ന്ന് രണ്ട്  കുഞ്ഞാനകളും നടത്തുന്ന സ്നേഹപ്രകടനമാണ്  വീഡിയോയുടെ കാതല്‍.    

 

കുട്ടിക്കൊമ്പന്‍ പ്രണയാഭ്യര്‍ത്ഥന  നടത്തുന്ന  വീഡിയോ വളരെ പെട്ടന്നാണ് സോഷ്യല്‍  മീഡിയയില്‍ വൈറലായത്.  

കുഞ്ഞാനകള്‍  മനുഷ്യരേക്കാള്‍ നന്നായി പ്രൊപ്പോസ് ചെയ്‍തിട്ടുണ്ടെന്നാണ്  വീഡിയോ കണ്ട മിക്കവരും അഭിപ്രായപ്പെട്ടത്.   

Also Read: Viral Video: തടി കൂടുതലാണെങ്കിലെന്താ, ഇതൊക്കെ വെറും നിസാരം...!! വേലി അനായാസം കടക്കുന്ന കൊമ്പന്‍..! വീഡിയോ വൈറല്‍

'എലിഫൻസ് ഓഫ് വേൾഡ്'  (Elephants of World) എന്ന പേജാണ് ഇൻസ്റ്റഗ്രാമിൽ  ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ലൈക്കുകളും നിരവധി കമന്‍റുകളും ഈ വീഡിയോയ്ക്ക്  ലഭിച്ചിട്ടുണ്ട്. 

Also Read: Viral Video: Heart Breaking..!! മരിച്ചുപോയ തന്‍റെ കുഞ്ഞിനെ എണീപ്പിക്കാന്‍ ശ്രമിക്കുന്ന ആന, വീഡിയോ വൈറല്‍

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News