Viral Video: സെവൻ സീറ്റർ ബൈക്ക് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ

Viral Video: ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ആരും തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നതും വ്യക്തമായി കാണാം. 

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 03:33 PM IST
  • ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ആരും തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നതും വ്യക്തമായി കാണാം.
  • ഒന്നും പറയാനില്ല എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സാഹു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
  • വീഡിയോയ്ക്ക് ട്വിറ്ററിൽ 1.9 മില്യൺ വ്യൂസും ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുമാണ് ലഭിച്ചത്.
Viral Video: സെവൻ സീറ്റർ ബൈക്ക് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ഈ വീഡിയോ ഒന്ന് കണ്ട് നോക്കൂ

ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ വൈറൽ വീഡിയോകൾ കൊണ്ട് നിറയുന്ന കാലഘട്ടമാണിത്. ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി കൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരം വീഡിയോകൾ നിരവധിയാണ് സോഷ്യൽ മീഡിയയിൽ. എന്നാൽ കുറച്ച് വ്യത്യസ്തമാണ്. ഏഴ് പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ബൈക്ക് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇല്ലായിരിക്കും അല്ലേ. ചിലപ്പോൾ അങ്ങനെ ഒരു ബൈക്കിനെ കുറിച്ച് കേട്ടിട്ട് പോലുമുണ്ടാകില്ല. ഈ വീഡിയോ ഒന്ന് കണ്ട് നോക്കിയാൽ നിങ്ങൾക്ക് കാണാം ഒരു ബൈക്കിൽ ഏഴ് പേർ യാത്ര ചെയ്യുന്നത്. അതും ഒരു കുടുംബത്തിലെ ഏഴ് പേർ. വിശ്വാസം വരുന്നില്ല അല്ലേ..

വീഡിയോ കാണാം...

ഏഴംഗ കുടുംബം ഒരു ബൈക്കിൽ കയറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. സംഭവം ചർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. ബ്യൂറോക്രാറ്റ് സുപ്രിയ സാഹു ആണ് വീഡിയോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്‌തത്. ബൈക്ക് ഓടിക്കുന്നയാളും മുന്നിലായി ഒരു കുട്ടിയും ഇരിക്കുന്നത് കാണാം. മറ്റ് മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളും വാഹനത്തിൽ കയറാൻ കാത്ത് നിൽക്കുകയാണ്. തുടർന്ന് രണ്ട് സ്ത്രീകളിൽ ഒരു സ്ത്രീ ഒരു കുട്ടിയെ കൂടി എടുത്ത് ബൈക്കിന്റെ മുൻപിൽ ഇരിത്തുന്നു. രണ്ടാമത്തെ സ്ത്രീ ബൈക്കിന്റെ പിറകിൽ കയറി. അവരുടെ മടിയിൽ ഒരു കുട്ടിയെ ഇരുത്തി. തുടർന്ന് മറ്റേ സ്ത്രീ ചെറിയ കുട്ടിയെ എടുത്ത് ഏറ്റവും ബാക്കിലായി ഇരുന്നു. എല്ലാവരും അഡ്ജസ്റ്റ് ചെയ്ത് ഇരുന്ന ശേഷം ബൈക്ക് മുന്നോട്ട് നീങ്ങുന്നതും കാണാം. 

Also Read: Viral Video : കാട്ടാനകളെ തുരത്താൻ ശ്രമിച്ച് യുവാക്കൾ, പിന്നെ സംഭവിച്ചത്; വീഡിയോ വൈറൽ

 

ബൈക്ക് ഓടിക്കുന്ന ആളോ സ്ത്രീകളോ കുട്ടികളോ ആരും തന്നെ ഹെൽമറ്റ് ധരിച്ചിട്ടില്ലെന്നതും വ്യക്തമായി കാണാം. ഒന്നും പറയാനില്ല എന്ന അടിക്കുറിപ്പോടെയാണ് സുപ്രിയ സാഹു വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. വീഡിയോയ്ക്ക് ട്വിറ്ററിൽ 1.9 മില്യൺ വ്യൂസും ഉപയോക്താക്കളിൽ നിന്ന് വ്യത്യസ്ത പ്രതികരണങ്ങളുമാണ് ലഭിച്ചത്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ആളുകൾ എങ്ങനെയാണ് തങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതെന്ന് പലരും എടുത്തുകാണിച്ചപ്പോൾ ശരിയായ ഗതാഗത സൗകര്യങ്ങളുടെ അഭാവം മൂലമാണ് ഇത് സംഭവിച്ചതെന്ന് ചിലർ വാദിച്ചു.

“ഒരു ഇരുചക്രവാഹനത്തിൽ ഏഴ് പേർ. ഇരുചക്രവാഹനം തെന്നി വീണാൽ കുട്ടികളുടെ സ്ഥിതിയെന്താണ്? ഇരുചക്രവാഹനത്തിന്റെ ഉടമയെ/സവാരിക്കാരനെ അറസ്റ്റ് ചെയ്യുകയും ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുകയും വേണം” എന്നാണ് ഒരു ഉപയോക്താവ് ട്വീറ്റ് ചെയ്തത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News