മുംബൈ: തിരുവനന്തപുരം-മുംബൈ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിലെ ക്രൂ അംഗത്തിനാണ് വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് ലഭിച്ചത്. വിസ്താര എയർലൈൻസിന്റെ യുകെ 552 എന്ന വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
കുറിപ്പ് ലഭിച്ചതിന് പിന്നാലെ അധികൃതരെ വിവരം അറിയിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി ഇറക്കി. തുടർന്ന് വിമാനം പരിശോധനയ്ക്കായി മാറ്റി. അന്വേഷണ ഉദ്യോഗസ്ഥരുമായി വിസ്താര പൂർണമായും സഹകരിക്കുന്നതായും എയർലൈൻസ് അധികൃതർ വ്യക്തമാക്കി.
ക്രൂ അംഗത്തിന് വിമാനത്തിൽ ബോംബ് ഉണ്ടെന്ന കുറിപ്പ് ലഭിച്ചതായി മുംബൈ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം യാത്രക്കാരെ വിവരം അറിയിച്ചു. യാത്രക്കാരേയും ലഗേജും പരശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.