'മന്‍ കി ബാത്ത്': ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി

ജലം സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭാവി യുദ്ധങ്ങൾ ഒരുപക്ഷെ വെള്ളത്തിനായുള്ളതാവും എന്നും പ്രധാനമന്ത്രി. 

Last Updated : Apr 29, 2018, 12:16 PM IST
'മന്‍ കി ബാത്ത്': ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജലം സംരക്ഷിക്കുന്നതിന് മുൻഗണന നൽകണമെന്നും ഭാവി യുദ്ധങ്ങൾ ഒരുപക്ഷെ വെള്ളത്തിനായുള്ളതാവും എന്നും പ്രധാനമന്ത്രി. 

'മന്‍ കി ബാത്ത്' എന്ന റേഡിയോ പ്രഭാഷണ പരിപാടിയുടെ നാല്‍പ്പത്തിമൂന്നാമത് എഡിഷനില്‍ വളരെയേറെ പ്രധാന്യമേറിയ വിഷയത്തെപ്പറ്റിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ജല സംരക്ഷണത്തിന്‍റെ ആവശ്യകതയെപ്പറ്റി സംസാരിച്ച പ്രധാനമന്ത്രി, അത്ഭുതകരമായ വിധത്തില്‍ ജലം എന്ന അമൂല്യ ദാനത്തെ സംരക്ഷിക്കുന്നതില്‍ വിജയം നേടിയവരെ പ്രശംസിച്ചു. 

ഏപ്രിൽ, മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഏറ്റവുമധികം ജലക്ഷാമം നേരിടുന്നത്. ഇനി മെയ്, ജൂൺ, ജൂലായ് മൂന്നു മാസങ്ങള്‍ നമുക്ക് മുന്നിലുണ്ട്. ജലത്തിന്‍റെ ദുരുപയോഗം നടക്കുന്നില്ലെന് നാമോരുത്തരും ഉറപ്പുവരുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.ജി.എൻ.ആർ.ജി.എ.യുടെ ബജറ്റ് ജല സംരക്ഷണത്തിനായും ഉപയോഗിക്കുന്നുണ്ട്. 2017-18 കാലഘട്ടത്തിൽ ജല സംരക്ഷണത്തിനായി 35,000 കോടി രൂപയാണ് ഈ പദ്ധതിയിലൂടെ ചെലവഴിച്ചത്. 150 ലക്ഷം ഹെക്ടർ ഭൂമിയ്ക്ക് ഈ നടപടികളിലൂടെ പ്രയോജനം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. 

പ്രഭാഷണത്തിന്‍റെ തുടക്കത്തില്‍തന്നെ 2018ലെ കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തവരെയും മെഡല്‍ നേടിയവരെയും അദ്ദേഹം പ്രശംസിച്ചു. ഗെയിംസിൽ പങ്കെടുത്തവറില്‍ ഭൂരിഭാഗവും ചെറിയ പട്ടണങ്ങളിൽ നിന്നുള്ളവര്‍ ആയിരുന്നു. വെല്ലുവിളികളെ തരണം ചെയ്ത് ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്നതിന് അദ്ദേഹം അവരെ അഭിനന്ദിച്ചു.

 

 

Trending News