ഇന്ത്യക്കാർ എന്താണ് തങ്ങളുടെ സ്മാർട്ട്ഫോണിൽ ഏറ്റവും കൂടുതൽ കാണുന്നത്..? പഠന റിപ്പോർട്ട് പുറത്ത്

Smartphone use in Indians: ഒരു ശരാശരി ഇന്ത്യൻ ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ 3 മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 21, 2023, 09:32 PM IST
  • ടെക്‌നോളജി പോളിസി തിങ്ക് ടാങ്കായ ഏഷ്യ സെന്റർ പറയുന്നതനുസരിച്ച്, സോഷ്യൽ മീഡിയയാണ് പട്ടികയിൽ ഒന്നാമത്.
  • അതുപോലെ അവർ ഒടിടിയിൽ 44 മിനിറ്റും ഓൺലൈൻ ഗെയിമിംഗിൽ 46 മിനിറ്റും ചെലവഴിക്കുന്നു.
 ഇന്ത്യക്കാർ എന്താണ് തങ്ങളുടെ സ്മാർട്ട്ഫോണിൽ ഏറ്റവും കൂടുതൽ കാണുന്നത്..? പഠന റിപ്പോർട്ട് പുറത്ത്

സ്മാർട്ട്‌ഫോൺ നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഫോണിൽ സംസാരിക്കുക, സന്ദേശങ്ങൾ അയയ്ക്കുക, ഇന്റർനെറ്റിൽ പല കാര്യങ്ങൾ ചെയ്യുക എന്നിങ്ങനെ എല്ലാത്തിനും ഫോൺ ഉപയോഗിക്കുന്നു. എന്നാൽ നമ്മൾ ഒരു ദിവസം എത്ര മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇന്ത്യക്കാർ തങ്ങളുടെ ഫോണുകളിൽ ഏറ്റവുമധികം നോക്കുന്നതെന്താണെന്നും അവർ എത്ര സമയം ചെലവഴിക്കുന്നുവെന്നും വെളിപ്പെടുത്തുന്ന പുതിയ റിപ്പോർട്ട് പുറത്ത്.

3 മണിക്കൂറിൽ കൂടുതൽ 

ഒരു ശരാശരി ഇന്ത്യൻ ഉപഭോക്താവ് സോഷ്യൽ മീഡിയയിൽ 3 മണിക്കൂറിൽ കൂടുതൽ സമയം ചെലവഴിക്കുകയും ഓൺലൈൻ ഗെയിമിംഗിൽ പ്രതിദിനം 46 മിനിറ്റിലധികം സമയം ചെലവഴിക്കുകയും ചെയ്യുന്നു എന്നാണ് പഠന റിപ്പോർട്ടിൽ പറയുന്നത്. പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ടെക്‌നോളജി പോളിസി തിങ്ക് ടാങ്കായ ഏഷ്യ സെന്റർ പറയുന്നതനുസരിച്ച്, സോഷ്യൽ മീഡിയയാണ് പട്ടികയിൽ ഒന്നാമത്. ആളുകൾ പ്രതിദിനം 194 മിനിറ്റിലധികം സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു. അതുപോലെ ഒടിടിയിൽ 44 മിനിറ്റും ഓൺലൈൻ ഗെയിമിംഗിൽ 46 മിനിറ്റും ചെലവഴിക്കുന്നു.

ALSO READ: നിങ്ങൾ ഒരു ഓൺലൈൻ ഷോപ്പിങ് പ്രേമിയാണോ? എങ്കിൽ ഈ കാര്യങ്ങൾ അറിയുക

ഒരു ശരാശരി ഉപയോക്താവ് പ്രതിമാസം 100 രൂപയിൽ താഴെയും പ്രതിദിനം 1 മണിക്കൂറിൽ താഴെയുമാണ് ഓൺലൈൻ ഗെയിമിംഗിനായി ചെലവഴിക്കുന്നത്. ഒടിടിയിൽ 200-400 രൂപയാണ് ഈടാക്കുന്നത്. 143 മൊബൈൽ ആപ്പുകളുടെ 20.6 ലക്ഷത്തിലധികം ഉപയോക്താക്കളിൽ നിന്നുള്ള ഇൻ-ആപ്പ് ഡാറ്റയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഏകദേശം 2,000 ഉപയോക്താക്കളെ അണിനിരത്തിയാണ് സർവേ നടത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News