ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയാണ് ആധാർ കാർഡ്. ഒരു വ്യക്തിയുടെ വിരലടയാളം, ഐറിസ് സ്കാൻ, പേര്, വിലാസം, ലിംഗഭേദം, ജനനത്തീയതി എന്നിവ ഉൾപ്പെടെയുള്ള ബയോമെട്രിക്, ഡെമോഗ്രാഫിക് ഡാറ്റ അടങ്ങുന്ന 12 അക്ക നമ്പറാണ് ആധാർ കാർഡിലെ ഏറ്റവും പ്രാനപ്പെട്ടത്. ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐഡന്റിഫിക്കേഷൻ സംവിധാനമാണ് ആധാർ. ഇത് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്നതിലൂടെ, ഇന്ത്യയിലെ പൗരന്മാർക്ക് അവരുടെ ഐഡന്റിറ്റി തെളിയിക്കാൻ ഒന്നിലധികം രേഖകൾ ഹാജരാക്കേണ്ടതിന്റെ ആവശ്യമില്ല.
വളരെ സൗകര്യത്തോടെ തടസ്സങ്ങൾ ഇല്ലാതെ സേവനങ്ങൾ നേടാൻ സാധിക്കും. രാജ്യത്തെ സർക്കാർ സേവനങ്ങളും ആനുകൂല്യങ്ങളും ആക്‌സസ് ചെയ്യാനും ബാങ്ക് അക്കൗണ്ടുകൾ തുറക്കാനും മൊബൈൽ ഫോൺ സിം കാർഡ് നേടാനും തുടങ്ങി നിരവധി കാര്യങ്ങൾക്ക് ആധാർ അത്യാവശ്യമാണ്. ആധാർ ഡാറ്റാബേസ് പരിപാലിക്കുന്നതും ആധാർ നമ്പറുകൾ നൽകുന്നതും യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യാണ്. ആധാർ സ്കീം കൈകാര്യം ചെയ്യുന്നതിനായി ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ 2009 ജനുവരിയിൽ സ്ഥാപിതമായ നിയമപരമായ അതോറിറ്റിയാണ് യുഐഡിഎഐ.
അതുപോലെ പലർക്കും സംശയം ഉള്ള ഒരു കാര്യമാണ് നിങ്ങളുടെ ആധാർ കാർഡിൽ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ വരുത്തിയാൽ (പേര്, വിലാസം, DoB, ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി ബയോമെട്രിക്‌സ് (വിരലടയാളം, ഐറിസ് & ഫോട്ടോ)) എന്നിവയിൽ ഏതെങ്കിലും മാറ്റം വരുത്തിയാൽ ആധാർ നമ്പറിലും മാറ്റം വരുമോ എന്നത്. എന്നാൽ യാതൊരു തരത്തിലും അതിലൊരു മാറ്റവും ഉണ്ടാവില്ല എന്നതാണ് യാഥാർത്ഥ്യം. മാത്രമല്ല ഏതെങ്കിലും തരത്തിൽ ആധാർ നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാനും സാധിക്കും.
ALSO READ: പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നു.., എന്ത് കേസും നേരിടാൻ തയ്യാർ; ഉദയനിധി സ്റ്റാലിൻ
ആധാർ കാർഡ് വീണ്ടെടുക്കുന്നതിനുള്ള നടപടികൾ:
1) https://uidai.gov.in അല്ലെങ്കിൽ https://resident.uidai.gov.in എന്നതിലേക്ക് പോകുക
2) "ഓർഡർ ആധാർ കാർഡ്" സേവനത്തിലേക്ക് പോകുക.
3) 12 അക്ക യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ നമ്പർ അല്ലെങ്കിൽ 28 അക്ക രജിസ്ട്രേഷൻ നമ്പർ എന്നിവ നൽകുക.
4) സ്ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിശദാംശങ്ങളും സുരക്ഷാ കോഡും നൽകുക.
5) രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ വരുന്ന OTP സ്വീകരിക്കുക.
6) നിങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങളുടെ ആധാർ നമ്പറോ എൻറോൾമെന്റ് നമ്പറോ ലഭിക്കും.
7) UITAI സ്വയം സേവന പോർട്ടലിലേക്ക് തിരികെ പോയി "ആധാർ ഡൗൺലോഡ് ചെയ്യുക" എന്നതിൽ ക്ലിക്ക് ചെയ്യുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...