Madhya Pradesh Assembly Election 2023: മധ്യപ്രദേശിൽ ഈ വര്‍ഷം അവസാനം നടക്കാനിരിയ്ക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം നേടാനുള്ള കനത്ത പരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും വിമത നീക്കം അധികാരം നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു.
അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കാൻ കോൺഗ്രസ് പാർട്ടി പൂർണ്ണ ശക്തിയോടെ പ്രയത്നിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇപ്പോൾ സംസ്ഥാനത്തെ ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നത്.
Also Read: SBI ATM Franchise: വെറുതെയിരുന്ന് മാസം 70,000 രൂപ നേടാം!! ചെയ്യേണ്ടത് ഇത്രമാത്രം
കോണ്‍ഗ്രസ് നല്‍കുന്ന മോഹന വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധ നേടിയതുമായ ഒന്നാണ് 500 രൂപയ്ക്ക് സിലിണ്ടറുകള്‍ നല്‍കുമെന്നത്. തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ പാചക വാതക വില 500 രൂപയില്‍ ഒതുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രഖ്യാപിച്ചു.
കൂടാതെ, സംസ്ഥാനത്തെ വനിതാ വോട്ടില്‍ കണ്ണുവച്ചിരിയ്ക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകൾക്ക് 1500 രൂപ പ്രതിമാസ സഹായവും വാഗ്ദാനം ചെയ്തിരിയ്ക്കുകയാണ്. വാരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ മധ്യപ്രദേശിൽ സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ ധന സഹായവും പാചക വാതക സിലിണ്ടർ 500 രൂപയ്ക്കും ലഭ്യമാക്കുമെന്ന് കോൺഗ്രസ് ഞായറാഴ്ച പറഞ്ഞു.
അധികാരത്തിൽ തുടരാൻ തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി പൊള്ളയായ വാഗ്ദാനങ്ങൾ നൽകുകയാണെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെതിരെ ആഞ്ഞടിച്ച് സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷന്‍ കമൽനാഥ് പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ ജനങ്ങൾ ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും ചൗഹാന്‍റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കോൺഗ്രസിന് വൻതോതിൽ വോട്ട് ചെയ്യാൻ ആളുകള്‍ ആഗ്രഹിക്കുന്നുവെന്നും മുൻ മുഖ്യമന്ത്രി പറഞ്ഞു.
ഈ വർഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സ്ത്രീ വോട്ടർമാരെ ആകർഷിക്കാൻ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും പരസ്പരം മത്സരിയ്ക്കുകയാണ്.
ആഴ്ചകൾക്ക് മുമ്പ്, പ്രതിവർഷം 2.5 ലക്ഷത്തിൽ താഴെ കുടുംബ വരുമാനമുള്ള സ്ത്രീകൾക്ക് 1,000 രൂപ പ്രതിമാസ സഹായം നൽകുന്ന "ലാഡ്ലി ബെഹ്ന യോജന" ശിവരാജ് സിംഗ് ചൗഹാൻ ആരംഭിച്ചിരുന്നു. ഇതിനായി അടുത്തിടെ സംസ്ഥാന ബജറ്റിൽ 8,000 കോടി രൂപയും വകയിരുത്തിയിരുന്നു.
നേരത്തെ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്യുകയും ഏപ്രിൽ 1 മുതൽ സംസ്ഥാനത്ത് ആളുകൾക്ക് 500 രൂപയ്ക്ക് സിലിണ്ടറുകൾ ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 230 അംഗ സഭയിൽ 114 സീറ്റുകൾ നേടിയ കോൺഗ്രസ് നാഥിന്‍റെ നേതൃത്വത്തില്‍ സഖ്യ സർക്കാർ രൂപീകരിച്ചിരുന്നു. അതേസമയം ബിജെപി 109 സീറ്റുകളാണ് നേടിയത്. എന്നാല്‍, 2020 മാർച്ചിൽ അന്നത്തെ കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ഒരു കൂട്ടം വിശ്വസ്തര്‍ക്കൊപ്പം ബിജെപിയിലേക്ക് കൂറുമാറിയതിനെ തുടർന്ന് കമല്‍ നാഥ് സർക്കാർ വീണു, ഇത് ശിവരാജ് സിംഗ് ചൗഹാനെ മുഖ്യമന്ത്രിയായി തിരിച്ചുവരാൻ വഴിയൊരുക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...