SBI ATM Franchise: ബിസിനസ് ചെയ്ത് പണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു അന്തോഷവാര്‍ത്ത, യാതൊരു ബുദ്ധിമുട്ടും കൂടാതെ മാസംതോറും 60,000 മുതല്‍ 70,000 രൂപ വരെ നേടാന്‍ കഴിയുന്ന ഒരു സംരംഭമാണ് രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ SBI മുന്നോട്ട് വയ്ക്കുന്നത്.
അതായത് ATM ഫ്രാഞ്ചൈസി ബിസിനസിലൂടെ ഒരു വ്യക്തിയ്ക്ക് മാസം തോറും നല്ലൊരു തുക സമ്പാദിക്കാൻ സാധിക്കും. ഇതിനായി വലിയ തുക ചിലവിടേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. ചെറിയ തുക, ഏകദേശം 5 ലക്ഷം രൂപ തുടക്കത്തിൽ നിക്ഷേപിച്ചാൽ, ഇതിലൂടെ നിങ്ങൾക്ക് പ്രതിമാസം 60,000-70,000 രൂപ വരെ സമ്പാദിക്കാൻ സാധിക്കും.
എടിഎം ഫ്രാഞ്ചൈസി എടുക്കാൻ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? നടപടിക്രമങ്ങൾ എന്തെല്ലാമാണ്?
നിങ്ങള്‍ ഒരു പക്ഷേ കരുതുന്നുണ്ടാവും എസ്ബിഐ, ഐസിഐസിഐ, എച്ച്‌ഡിഎഫ്‌സി, പിഎൻബി, യുബിഐ തുടങ്ങിയ ബാങ്കുകള്‍ തങ്ങളുടെ ബ്രാൻഡഡ് എടിഎമ്മുകൾ സ്വയം സ്ഥാപിക്കുന്നതാണ് എന്ന്. എന്നാല്‍ അങ്ങിനെയല്ല, ATM ഇൻസ്റ്റാൾ ചെയ്യുന്ന സ്ഥാപനങ്ങളെയാണ് ബാങ്കുകള്‍ ഈ വിഷയത്തില്‍ ആശ്രയിക്കുന്നത്. അതായത്, ഈ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ കരാറുകള്‍ നല്‍കുന്നു. അവര്‍ വിവിധ സൈറ്റുകളിൽ എടിഎം സ്ഥാപിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ജോലി പൂർത്തിയാക്കുന്നു.
ഇന്ത്യയിൽ എടിഎമ്മുകൾ സ്ഥാപിക്കുന്നതിന്, ഭൂരിഭാഗം ബാങ്കുകൾക്കും ടാറ്റ ഇൻഡിക്യാഷ്, മുത്തൂറ്റ് എടിഎം, ഇന്ത്യ വൺ എടിഎം എന്നിവയുമായി കരാറുകളുണ്ട്. അതിനാൽ, നിങ്ങൾക്ക് എസ്ബിഐയുടെയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ബാങ്കിന്‍റെയോ എടിഎം ഫ്രാഞ്ചൈസി ലഭിക്കണമെങ്കിൽ, ഈ കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴിയും അപേക്ഷിക്കാം.
എന്നാല്‍, പല തട്ടിപ്പുകളും എടിഎം ഫ്രാഞ്ചൈസി എന്ന വ്യാജേന നടക്കുന്നുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കുക, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രം അപേക്ഷ സമർപ്പിക്കുക.
ഒരു എടിഎം ഫ്രാഞ്ചൈസി ലഭിക്കുന്നതിനുള്ള ആവശ്യകതകൾ എന്താണ്?
ഒരു എടിഎം ക്യാബിൻ സജ്ജീകരിക്കുന്നതിന്, നിങ്ങൾക്ക് 50 മുതൽ 80 ചതുരശ്ര അടി വരെ വിസ്തീർണ്ണം ഉള്ള മുറി ആവശ്യമാണ്. ഇത്, മറ്റ് എടിഎമ്മുകളിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ അകലെയായിരിക്കണം. ഈ സ്ഥലം ആളുകൾക്ക് എളുപ്പത്തിൽ കാണാൻ കഴിയുന്നിടത്ത് ആയിരിക്കണം. വൈദ്യുതി തുടർച്ചയായി ലഭ്യമായിരിക്കണം, കൂടാതെ കുറഞ്ഞത് 1kW വൈദ്യുതി കണക്ഷന്‍ ആവശ്യമാണ്. കാബിൻ കോൺക്രീറ്റ് റൂഫിംഗും ഉറപ്പുള്ള ഭിത്തിയും ഉള്ള ഒരു കെട്ടിടമായിരിക്കണം. വി-സാറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് നിങ്ങൾ ഒരു സൊസൈറ്റിയിലാണ് താമസിക്കുന്നതെങ്കിൽ, നിങ്ങൾ സൊസൈറ്റിയിൽ നിന്നോ അധികാരികളിൽ നിന്നോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്.
എടിഎം ഫ്രാഞ്ചൈസിക്ക് ആവശ്യമായ രേഖകൾ ഇവയാണ്
* ഐഡി പ്രൂഫ് – ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ കാർഡ്
* വിലാസ രേഖ – റേഷൻ കാർഡ്, ഇലക്ട്രിസിറ്റി ബിൽ
* ബാങ്ക് അക്കൗണ്ടും പാസ്ബുക്കും
* ഫോട്ടോ, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ.
* കമ്പനി ആവശ്യപ്പെടുന്ന മറ്റ് രേഖകൾ / ഫോമുകൾ
* ജിഎസ്ടി നമ്പർ
* കമ്പനിക്ക് ആവശ്യമായ സാമ്പത്തിക രേഖകൾ
ഒരു എടിഎം ഫ്രാഞ്ചൈസിയിൽ നിന്നുള്ള വരുമാനം എന്താണ്?
നിങ്ങൾ എടിഎം ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുകയും അത് ലഭിക്കുകയും ചെയ്യുമ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റായി 2 ലക്ഷം രൂപയും പ്രവർത്തന മൂലധനമായി 3 ലക്ഷം രൂപയും അടയ്‌ക്കാൻ നിങ്ങളോട് ആവശ്യപ്പെടും. അതിന് ശേഷം ATM സ്ഥാപിക്കും. ATM ഉപയോക്താക്കൾ ഉപയോഗിക്കാൻ തുടങ്ങുന്ന അവസരത്തില്‍ ഓരോ പണമിടപാടിനും 8 രൂപ വീതവും ബാലൻസ് പരിശോധന, ഫണ്ട് ട്രാൻസ്ഫറുകളും പോലെയുള്ള പണമില്ലാത്ത ഇടപാടുകൾക്ക് 2 രൂപ വീതവും ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...