'അമ്പും വില്ലും ആർക്കൊപ്പം?'; മഹാരാഷ്ട്രയിൽ പാർട്ടി ചിഹ്നത്തെ ചൊല്ലി തർക്കം

ദ്ധവ് പക്ഷത്തുള്ള ലോക്സഭാ എംപി വിനായക് റാവത്ത് പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. ബാലാസാഹേബ് താക്കറെ സൃഷ്ടിച്ച പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ ഷിൻഡെ പക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 07:29 AM IST
  • ശിവസേനയുടെ ചിഹ്നത്തെച്ചൊല്ലി ഉദ്ധവും ഏകനാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം രൂക്ഷം
  • പാർട്ടി ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ചാണ് തർക്കം രൂക്ഷമാകുന്നത്
'അമ്പും വില്ലും ആർക്കൊപ്പം?'; മഹാരാഷ്ട്രയിൽ പാർട്ടി ചിഹ്നത്തെ ചൊല്ലി തർക്കം

മുംബൈ : മഹാരാഷ്‌ട്രയിൽ ശിവസേനയുടെ ചിഹ്നത്തെച്ചൊല്ലി ഉദ്ധവും ഏകനാഥ് ഷിൻഡെ വിഭാഗവും തമ്മിൽ തർക്കം രൂക്ഷം. പാർട്ടി ചിഹ്നമായ ‘വില്ലും അമ്പും’ സംബന്ധിച്ചാണ് തർക്കം രൂക്ഷമാകുന്നത്. പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മഹാ വികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന ഗുലാബ് റാവു പാട്ടീൽ  വ്യക്തമാക്കി.ഇപ്പോൾ  ഏക്നാഥ് ഷിൻഡെ പക്ഷത്താണ് ഗുലാബ് റാവു പാട്ടീൽ.

കൂടാതെ ശിവസേനയിലെ 18ൽ 12 എം പിമാരും ഷിൻഡെക്കൊപ്പം ചേരുമെന്നും  ഗുലാബ് റാവു പാട്ടീൽ അവകാശപ്പെട്ടു. 56 വർഷത്തെ പാരമ്പര്യമുള്ള പാർട്ടിയുടെ മഹത്വം ഷിൻഡെ വിഭാഗം പുനസ്ഥാപിക്കുമെന്നും മുൻ മന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കി.അതേസമയം ഉദ്ധവ് പക്ഷത്തുള്ള ലോക്സഭാ എംപി വിനായക് റാവത്ത് പാർട്ടി ചിഹ്നം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നു. ബാലാസാഹേബ് താക്കറെ സൃഷ്ടിച്ച പാർട്ടി ചിഹ്നത്തിന് അവകാശവാദം ഉന്നയിക്കാൻ ഷിൻഡെ പക്ഷത്തിന് അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിൽ നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചവർ സംസ്ഥാനത്ത് ഇടക്കാല തിരഞ്ഞെടുപ്പ് നേരിടാൻ തയ്യറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിക്കാൻ ഷിൻഡെയുടെ നേതൃത്വത്തിലുള്ള സേനാ വിഭാഗം ബിജെപിയുമായി കൈകോർത്തിരുന്നു. മഹാ വികാസ് അഘാഡി സഖ്യത്തിന്റെ തകർച്ചയെത്തുടർന്നായിരുന്നു ഇത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News