Viral Video: "അടി"യെന്ന് പറഞ്ഞാൽ ഇതാണടി; പെണ്ണുങ്ങൾ ട്രെയിനിൽ ഏറ്റുമുട്ടിയപ്പോൾ, വീഡിയോ

Kolkatha Local Train Viral Video: വെറും അടിയല്ല! കണ്ണിൽ കണ്ടവനും വഴിയേ പോയവനും നോക്കി നിന്നവനും ഒക്കെ തലങ്ങും വെലങ്ങും അടി കിട്ടിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 13, 2023, 12:49 PM IST
  • ആയുഷി എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
  • കൽക്കട്ട ലോക്കൽ എന്ന ക്യാപ്ഷനൊപ്പം ഒരു സ്മൈലി ഇമോജിയും വെച്ച് കൊണ്ടാണ് ഈ വീഡിയോ ഷെയർ ചെയ്തത്.
 Viral Video: "അടി"യെന്ന് പറഞ്ഞാൽ ഇതാണടി; പെണ്ണുങ്ങൾ ട്രെയിനിൽ ഏറ്റുമുട്ടിയപ്പോൾ, വീഡിയോ

നല്ല നാടൻ അടി! വെറും അടിയല്ല, കയ്യിൽ കിട്ടിയ സാധനങ്ങൾ എല്ലാം വെച്ച് തലങ്ങും വെലങ്ങും അടി. കണ്ണിൽ കണ്ടവനും വഴിയേ പോയവനും നോക്കി നിന്നവനും ഒക്കെ യാതൊരു വിവേചനവും കൂടാതെ കിട്ടിയിട്ടുണ്ട്. എവിടെയെന്നല്ലേ? കൊൽക്കത്ത ലോക്കൽ ട്രെയിനിലാണ് സംഭവം. ഒരു പറ്റം സ്ത്രീകൾ തമ്മിൽ തുടങ്ങിയ വാക്കു തർക്കം പിന്നീട് കയ്യാങ്കളിയിൽ എത്തുകയായിരുന്നു. അടിക്കൊപ്പം ഇവർ പരസ്പരം അസഭ്യവും പറയുന്നുണ്ട്.

ഏതായാലും ട്രെയിനിൽ നിന്നുള്ള സ്ത്രീകളുടെ ഈ തല്ലുമാല വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ആയുഷി എന്ന അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. കൽക്കട്ട ലോക്കൽ എന്ന ക്യാപ്ഷനൊപ്പം ഒരു സ്മൈലി ഇമോജിയും വെച്ച് കൊണ്ടാണ് ഈ വീഡിയോ ഷെയർ ചെയ്തത്. എന്നാൽ തർക്കത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല. അല്ലെങ്കിലും ഈ അടുത്ത കാലത്തായി തല്ലുണ്ടാക്കാൻ പ്രത്യേകിച്ച് കാരണം ഒന്നും വേണ്ടല്ലോ.

ആൾക്കൂട്ടം എവിടെയുണ്ടോ അവിടെ ഒരു കുഞ്ഞു വാക്കു തർക്കമെങ്കിലും മിനിമം ഉണ്ടായിരിക്കും. അത്തരത്തിൽ ഈ കൂട്ടയടി വീഡിയോയിലും ഒരു വാക്കു തർക്കത്തെ തുടർന്നാണ് ഇത് കൂട്ടതല്ലിൽ കലാശിച്ചത്. ചെരുപ്പു കൊണ്ടും മറ്റെന്തോ ഓറഞ്ച് നിറത്തിലുള്ള വസ്തു കൊണ്ടും ഉന്തിയും തള്ളിയും പരസ്പരം മർദ്ദിക്കുന്നതായി കാണാം. കുറേ ആളുകൾ കാര്യം മനസ്സിലാകാതെ അമ്പരന്ന് നിൽക്കുന്നുണ്ട്. മറ്റു ചിലർ പ്രശ്നം നിയന്ത്രിക്കാനും ശ്രമിക്കുന്നു. വീഡിയോയുടെ അവസാനം ഒന്നുമറിയാതെ നോക്കി തിന്ന ഒരു ആൺകുട്ടിക്കും കിട്ടി ഒരു സ്ത്രീയിൽ നിന്നും തല്ല്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News