ഭൗമദിനത്തെ ഓർമ്മപ്പെടുത്തി ഡൂഡിൾ

ലോക ഭൗമ ദിനത്തെ ഓർമ്മപ്പെടുത്തുന്നതാണ്  ഇന്നത്തെ ഗൂഗിൾ ഡൂഡിൾ .  ഈ കാലത്തെ ഏറ്റവും പ്രസക്തമായ വിഷയങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു . 

Written by - Zee Malayalam News Desk | Last Updated : Apr 22, 2022, 08:38 AM IST
  • ലോക ഭൗമ ദിനത്തെ ഓർമ്മപ്പെടുത്തുന്നതാണ് ഇന്നത്തെ ഗൂഗിൾ ഡൂഡിൾ
  • കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സൂചിപ്പിക്കുന്നു
  • ലിസാർഡ് ഐലന്റിലെ പവിഴപ്പുറ്റുകളുടെ ചിത്രങ്ങളും കാണാം
ഭൗമദിനത്തെ ഓർമ്മപ്പെടുത്തി ഡൂഡിൾ

ലോക ഭൗമ ദിനത്തെ ഓർമ്മപ്പെടുത്തുന്നതാണ്  ഇന്നത്തെ ഗൂഗിൾ ഡൂഡിൾ .  ഈ കാലത്തെ ഏറ്റവും പ്രസക്തമായ വിഷയങ്ങളിലൊന്നായ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു . 

ഭൂമിക്ക് ചുറ്റുമുള്ള നാല് വ്യത്യസ്ത പ്രദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സൂചിപ്പിക്കുന്നു ഗൂഗിളിന്റെ ഇന്നത്തെ ഡൂഡിൾ . ഓരോ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ  ഗൂഗിൾ സേർച്ച് എഞ്ചിന്റെ ഹോം പേജിൽ ഉണ്ട് . ചിത്രങ്ങൾ 1986 മുതൽ 2020വരെ ഓരോ ഡിസംബറിലും എടുത്തതാണ്.ആദ്യ ഡൂഡിൾ ടാൻസാനിയയിലെ കിളിമഞ്ചാരോ പർവതത്തിന്റെ കൊടുമുടിയിലെ ചിത്രങ്ങൾ ഉൾപ്പെടുന്നു . 2000 മുതൽ 2020 വരെ ഡിസംബറിൽ എടുത്ത ഗ്രീൻലാൻഡിലെ സെർമെർസൂക്കിലെ ചിത്രമാണ് മറ്റൊന്ന് . 

മൂന്നാമത്തെ ചിത്രം ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിന്റേതാണ് . ലിസാർഡ് ഐലന്റിലെ പവിഴപ്പുറ്റുകളുടെ ചിത്രങ്ങളും കാണാം . ഈ ചിത്രങ്ങൾ 2016 മാർച്ച് മുതൽ മെയ് വരെ എടുത്തതാണ് . നാലാമത്തേതും അവസാനത്തേതുമായ ചിത്രം ജർമ്മനിയിലെ എലെൻഡിലെ ഹാർസ് വനങ്ങളെ സൂചിപ്പിക്കുന്നു . ഉയർന്ന താപനിലയും കടുത്ത വരൾച്ചയും കാരണം നശിച്ച പ്രദേശമാണ് . 1995 മുതൽ 2020വരെ എടുത്ത ചിത്രങ്ങളാണ് അവ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

Trending News