Indian Navy Viral |150 അടി ഉയരം,1.4 ടൺ ഭാരം, ഏറ്റവും വലിയ ദേശിയ പതാക മുംബൈയിൽ ഉയർത്തി ഇന്ത്യൻ നേവി

 ഖാദിയാണ് പതാക നിർമ്മിച്ചത്. ദേശിയ നാവികദിനത്തിൻറെ ഭാഗമായായിരുന്നു പതാക പങ്ക് വെച്ചത്.

Last Updated : Dec 5, 2021, 01:58 PM IST
  • ദേശിയ നാവികദിനത്തിൻറെ ഭാഗമായായിരുന്നു പതാക പങ്ക് വെച്ചത്
  • 75ാ ംസ്വാതന്ത്ര്യദിനത്തിൻറെ ഭാഗമായി ഖാദിയാണ് പതാക നിർമ്മിച്ചത്
  • പതാകയുടെ ഭാരം 1.40 ടൺ ആണ്
Indian Navy Viral |150 അടി ഉയരം,1.4 ടൺ ഭാരം, ഏറ്റവും വലിയ ദേശിയ പതാക മുംബൈയിൽ ഉയർത്തി ഇന്ത്യൻ നേവി

Mumbai: ലോകത്തിലെ ഏറ്റവും വലിയ ദേശിയ പതാക മുംബൈയിൽ ഉയർത്തി ഇന്ത്യൻ നേവി. വെസ്റ്റേൺ നേവൽ കമാണ്ടിൽ ഇന്നലെയായിരുന്നു പതാക രാജ്യത്തിന് സമർപ്പിച്ചത്.

150 അടി ഉയരവും 225 അടി നീളവുമുള്ള പതാകയുടെ ഭാരം 1.40 ടൺ ആണ്. 75ാ ംസ്വാതന്ത്ര്യദിനത്തിൻറെ ഭാഗമായി ഖാദിയാണ് പതാക നിർമ്മിച്ചത്. ദേശിയ നാവികദിനത്തിൻറെ ഭാഗമായായിരുന്നു പതാക പങ്ക് വെച്ചത്.

ALSO READ:  Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്

നാവികസേനാ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നാവികസേനാ ഉദ്യോഗസ്ഥരുടെ മികച്ച ധൈര്യത്തെയും പ്രൊഫഷണലിസത്തെയും പ്രശംസിച്ചിരുന്നു.

 

ALSO READ: Chief Of The Navy: നാവിക സേനാ തലപ്പത്ത് മലയാളി തിളക്കം; വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു

ഇന്ത്യൻ നാവികസേനയുടെ മാതൃകാപരമായ സംഭാവനകളില് ഞങ്ങള് അഭിമാനിക്കുന്നു. നമ്മുടെ നാവികസേനഅതിന്റെ പ്രൊഫഷണലിസത്തിനും മികച്ച ധൈര്യത്തിനും പരക്കെ ബഹുമാനിക്കപ്പെടുന്നു. പ്രകൃതി ദുരന്തങ്ങൾ പോലുള്ള പ്രതിസന്ധി സാഹചര്യങ്ങള് ലഘൂകരിക്കുന്നതിന് നമ്മുടെ നാവികസേനഉദ്യോഗസ്ഥര് എല്ലായ്പ്പോഴും മുൻ നിരയിലുണ്ട്," മോദി ട്വീറ്റ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News