നവംബർ 30 ന് ശേഷം നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല, ഉടൻ പ്രയോജനപ്പെടുത്തൂ...

സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഈ പദ്ധതിയുടെ ചെലവ് കേന്ദ്രസർക്കാരാണ് വഹിച്ചിട്ടുള്ളത്.    

Last Updated : Nov 27, 2020, 02:19 PM IST
  • എല്ലാ മാസവും 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി നവംബർ 30 ന് അവസാനിക്കും.
  • സൗജന്യ ഭക്ഷ്യ വിതരണ പദ്ധതി (Free ration) മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു ആലോചനയും ഇല്ലെന്നുമാണ് റിപ്പോർട്ട്.
നവംബർ 30 ന് ശേഷം നിങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല, ഉടൻ പ്രയോജനപ്പെടുത്തൂ...

ന്യൂഡൽഹി: കൊറോണ വൈറസ് സമയത്ത് രാജ്യത്ത് 80 കോടി റേഷൻ കാർഡ് ഉടമകൾക്കായി (ration card holders)പ്രദാൻ മന്ത്രി ഗരിബ് കല്യാൺ അന്ന യോജന (PMGKAY) ആരംഭിച്ചിരുന്നു. ഈ പദ്ധതി പ്രകാരം പാവങ്ങൾക്ക് സൗജന്യ റേഷൻ (Free ration) നൽകികൊണ്ടിരിക്കുകയായിരുന്നു. ഈ പദ്ധതി 2020 നവംബർ 30 ന് വരെയേ ലഭിക്കുകയുള്ളൂ.   അതുകൊണ്ട് നിങ്ങൾ ഇതുവരെ ഈ ആനുകൂല്യം നേടിയിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഉപയോഗിക്കുക.  

എല്ലാ മാസവും റേഷൻ സൗജന്യമായിരുന്നു

എല്ലാ മാസവും 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരി സൗജന്യമായി വിതരണം ചെയ്യുന്ന ഈ പദ്ധതി നവംബർ 30 ന് അവസാനിക്കും. സൗജന്യ ഭക്ഷ്യ വിതരണ പദ്ധതി (Free ration) മുന്നോട്ട് കൊണ്ടുപോകുന്നതിനെക്കുറിച്ച് ഇപ്പോൾ ഒരു ആലോചനയും ഇല്ലെന്നുമാണ് റിപ്പോർട്ട്.  

Also read: ഇന്ന് മുതൽ Lakshmi Vilas Bank ന്റെ പേര് മാറ്റി 

പാവങ്ങൾക്ക് ഇതൊരു അനുഗ്രഹമായിരുന്നു

ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രിയുടെ ഗരീബ് ക്ഷേമ പാക്കേജിന് കീഴിൽ ധനമന്ത്രി നിർമ്മല സീതാരാമൻ PMGKAY പ്രഖ്യാപിച്ചു. തുടക്കത്തിൽ PMGKAY പ്രകാരം, ഓരോ റേഷൻ കാർഡ് ഉടമയ്ക്കും 5 കിലോ ധാന്യവും (ഗോതമ്പ് / അരി) അതുപോലെ ഓരോ റേഷൻ കാർഡ് ഉടമയുടെ കുടുംബത്തിനും 1 കിലോ പയർവർഗ്ഗവും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നൽകാമെന്നതായിരുന്നു വ്യവസ്ഥ.  പിന്നീട് ഇത് 5 മാസംകൂടി നീട്ടി നവംബർ 30 വരെ ആക്കിയിരുന്നു.  

Also read: വിന്റർ എക്സ്പീരിയൻസിനായി ഹിമാലയൻ ട്രിപ്പുമായി Resmi R Nair 

സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ഈ പദ്ധതിയുടെ ചെലവ് കേന്ദ്രസർക്കാരാണ് (Central Government) വഹിച്ചിട്ടുള്ളത്.  ഈ കൊറോണ കാലഘട്ടത്തിൽ രാജ്യത്തെ ദരിദ്രർക്ക് ഈ പദ്ധതി വലിയൊരു അനുഗ്രഹമാണെന്ന കാര്യത്തിൽ ഒരു സംശയമില്ലാതായിരിക്കുകയാണ്. 

Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News