'വിവാഹ ദിനത്തില്‍ സമ്പാദിച്ചത് വലിയ കടം'- സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്‍റെ പോസ്റ്റ്‌ വൈറല്‍!!

ഇരുവരുടെയും ചിത്രം പങ്കു വച്ചുകൊണ്ടായിരുന്നു സുബിന്‍റെ പോസ്റ്റ്‌.

Last Updated : Mar 24, 2019, 02:53 PM IST
'വിവാഹ ദിനത്തില്‍ സമ്പാദിച്ചത് വലിയ കടം'- സ്മൃതി ഇറാനിയുടെ ഭര്‍ത്താവിന്‍റെ പോസ്റ്റ്‌ വൈറല്‍!!

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 43 -ാം പിറന്നാളായിരുന്നു ഇന്നലെ. 

തന്‍റെ പ്രിയപ്പെട്ട ചിച്ചുവിനു ആശംസകള്‍ അറിയിച്ചുകൊണ്ട്‌ ഭര്‍ത്താവായ സുബിന്‍ ഇറാനി പങ്കു വെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഇരുവരുടെയും ചിത്രം പങ്കു വച്ചുകൊണ്ടായിരുന്നു സുബിന്‍റെ പിറന്നാള്‍ പോസ്റ്റ്‌. 'ഐ ലവ് യൂ ചിച്ചൂ, ഹാപ്പി ബര്‍ത്ത് ഡേ' എന്ന വാചകത്തിനൊപ്പമായിരുന്നു സുബിന്‍റെ പിറന്നാള്‍ ആശംസകള്‍.

 
 
 
 

 
 
 
 
 
 
 
 
 

I amassed a massive debt on the day I got married to you – the debt of unconditional love and undying commitment. I promise to keep repaying this debt until my very last breath. I love you chichoo  happy birthday @smritiiraniofficial

A post shared by Zubin Irani (@iamzfi) on

''എന്‍റെ വിവാഹ ദിനത്തില്‍ ഞാന്‍ സമ്പാദിച്ചത് വലിയൊരു കടമാണ്. ഉപാധികളില്ലാത്ത സ്‌നേഹത്തിന്‍റെയും അനശ്വരമായ സമര്‍പ്പണത്തിന്‍റെയും കടം. എന്‍റെ അവസാന ശ്വാസം വരെ ആ കടം ഞാന്‍ വീട്ടിക്കൊണ്ടിരിക്കും.''- സുബിന്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, നിര്‍മ്മല സീതാരാമന്‍,അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങി നിരവധി പേരാണ് സ്മൃതി ഇറാനിയ്ക്ക് സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ അറിയിച്ചത്. 

ടെലിവിഷന്‍ മേഖലയിലെ പ്രമുഖരും, അണികളും ആരാധകരും സ്മൃതി ഇറാനിക്ക് ആശംസകളുമായി രംഗത്തെത്തി. ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച് സ്മൃതി ഇറാനി ട്വീറ്ററില്‍ പോസ്റ്റിട്ടു.

Trending News