തിരുവനന്തപുരം: നിർമൽ ലോട്ടറി എൻആർ -283 ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് സംഘടിപ്പിക്കുന്നത്. നറുക്കെടുപ്പിന് ശേഷം വൈകിട്ട് അഞ്ച് മണിയോടെ സംസ്ഥന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം പ്രസിദ്ധീകരിക്കുന്നതാണ്.
40 രൂപ ടിക്കറ്റ് വിലയുള്ള നിർമൽ ഭാഗ്യക്കുറിക്ക് 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം പത്ത് ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒരു ലക്ഷം രൂപ വീതം 12 പേർക്കായിട്ടാണ് മൂന്നാം സമ്മാനം നൽകുന്നത്. കൂടാതെ സമാശ്വാസ സമ്മാനമായി 8,000 രൂപയും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നൽകുന്നുണ്ട്. ഏറ്റവും കുറഞ്ഞത് 100 രൂപയുമാണ് സമ്മാനം.
5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തിന് അർഹരാകുന്നവർ ബാങ്ക് വഴിയോ സംസ്ഥാന സർക്കാരിന്റെ ലോട്ടറി ഓഫീസ് വഴിയോ സമ്മാനതുക വാങ്ങാവുന്നതാണ്. ഇതിനായി ലോട്ടറി ടിക്കറ്റും ഭാഗ്യക്കുറി എടുത്തയാളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5000 രൂപയിൽ താഴെ ലഭിക്കുന്ന സമ്മാനതുക ലോട്ടറി ഏജൻസിയെ സമീപിച്ചാൽ മതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...