Rotten fish: തൃശൂർ റെയിൽവേ സ്റ്റേഷനിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി

Rotten fish caught at Thrissur: 500 കിലോ പച്ചമീനും 500 കിലോ ഉണക്ക മീനുമാണ് റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Jun 24, 2023, 01:41 PM IST
  • കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി ബംഗാളിൽ നിന്നും മത്സ്യം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
  • കൊണ്ടുപോകാൻ ആളില്ലാതെ മത്സ്യം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുകയായിരുന്നു.
  • ഇന്നലെ രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധിക്കാനാവാതെ മടങ്ങി.
Rotten fish: തൃശൂർ റെയിൽവേ സ്റ്റേഷനിൽ 1000 കിലോ പഴകിയ മത്സ്യം പിടികൂടി

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ബംഗാളിൽ നിന്ന് ശക്തൻ മാർക്കറ്റിലേക്ക് വിൽപ്പനയ്ക്കായി എത്തിച്ച 1000 കിലോ കേടായ മത്സ്യമാണ് പിടികൂടിയത്. 

കഴിഞ്ഞ ദിവസമാണ് 36 പെട്ടികളിലായി ബംഗാളിൽ നിന്നും മത്സ്യം തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൊണ്ടുപോകാൻ ആളില്ലാതെ മത്സ്യം റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടക്കുകയായിരുന്നു. ഇന്നലെ രാത്രി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയ്ക്കായി എത്തിയെങ്കിലും പരിശോധിക്കാനാവാതെ മടങ്ങി. തുടർന്ന് ഇന്ന് രാവിലെ നടന്ന പരിശോധനയിലാണ് മത്സ്യം പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. 

ALSO READ: മലപ്പുറത്ത് H1N1 ബാധിച്ച് പതിമൂന്നുകാരൻ മരിച്ചു

500 കിലോ പച്ചമീനും 500 കിലോ ഉണക്ക മീനുമാണ് പഴകിയ നിലയിൽ കണ്ടെത്തിയത്. തൃശൂരിലെ ശക്തൻ മാർക്കറ്റിൽ വിൽപ്പനയ്ക്കായി എത്തിച്ചതാണ് മത്സ്യമെന്ന് സ്ഥിരീകരിച്ചു. നാല് പേർക്കായാണ് മത്സ്യം എത്തിയത്. പിടികൂടിയ മത്സ്യം ഭക്ഷ്യസുരക്ഷാവകുപ്പ് നശിപ്പിക്കും. ബാക്കി വന്ന മത്സ്യത്തിന്‍റെ സാമ്പിളുകൾ കാക്കനാട് ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു.

കട്ടപ്പന മുതൽ ചപ്പാത്ത് വരെ മലയോര ​ഹൈവേ; പുതിയ റീച്ചിന്റെ നിർമ്മാണം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന മുതൽ ചപ്പാത്ത് വരെയുള്ള മലയോര ഹൈവേയുടെ പുതിയ റീച്ചിന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കിയെ മിടുക്കി ആക്കാൻ ഇത്തരം പാതകൾ അതിവേഗത്തിൽ നിർമ്മിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

കാസർകോട് മുതൽ തിരുവനന്തപുരം പാറശാല വരെ 1336 കിലോ മീറ്റർ ദൂരത്തിലാണ് മലയോര ഹൈവേ നിർമ്മിക്കുന്നത്. സംസ്ഥാനപാത 59 ന്റെ ഭാഗമായി മുണ്ടക്കയം മുതൽ എളംപ്ലാശേരി വരെയാണ് പാതയുടെ നിർമ്മാണം. കുട്ടിക്കാനം മുതൽ ചപ്പാത്ത് വരെയുള്ള പാതയുടെ നിർമ്മാണം പൂർത്തിയായി കഴിഞ്ഞു. പ്രകൃതി സുന്ദരമായ തേയില തോട്ടങ്ങൾ ഉൾപ്പെടുന്ന മനോഹര കാഴ്ചകൾ ആസ്വദിച്ച് ഇതുവഴിയുള്ള യാത്ര ഏറെ മനോഹരമാണ്. 

150 കോടി രൂപയാണ് ഈ നിർമ്മാണത്തിന് വേണ്ടി വകയിരുത്തിയിരിക്കുന്നത്. റോഡിൻ്റെ നിർമ്മാണം ഈ വർഷം തന്നെ പൂർത്തിയാകും. ഇടുക്കി ജില്ലയിലെ എ­ളം­പ്ലാ­ശേ­രി­, മാ­ങ്കു­ളം­, ക­ല്ലാർ, ­ആ­ന­ച്ചാൽ­, രാ­ജാ­ക്കാ­ട്­­, തി­ങ്കൾ­ക്കാ­ട്­­, മ­യി­ലാ­ടും­പാ­റ­, നെ­ടു­ങ്ക­ണ്ടം­, പു­ളി­യൻ­മ­ല­, ക­ട്ട­പ്പ­ന­, ഏ­ല­പ്പാ­റ­, കു­ട്ടി­ക്കാ­നം­, എന്നീ സ്ഥലങ്ങൾ പിന്നിട്ട് കോട്ടയം ജില്ലയുടെ അതിർത്തി പ്രദേശമായ മു­ണ്ടക്ക­യത്ത് വെച്ച് പാത കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കും. സംസ്ഥാന സർക്കാരിൻ്റെ ഏറ്റവും ശ്രദ്ധേയമായ പദ്ധതികളിൽ ഒന്നാണ് മലയോര ഹൈവേ. ഇടുക്കിയെ മിടുക്കി ആക്കാൻ ഈ പദ്ധതി കൊണ്ട് സാധിക്കുമെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News