സംസ്ഥാനത്ത് 1,184 പേര്‍ക്കുകൂടി കോവിഡ്‌...

 

Last Updated : Aug 10, 2020, 06:43 PM IST
  • സംസ്ഥാനത്ത് ഇന്ന് 1,184 പേര്‍ക്കുകൂടി പുതുതായി കോവിഡ്‌
  • സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗം ബാധിച്ചത്
സംസ്ഥാനത്ത് 1,184 പേര്‍ക്കുകൂടി കോവിഡ്‌...

 

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  1,184 പേര്‍ക്കുകൂടി  പുതുതായി  കോവിഡ്‌ സ്ഥിരീകരിച്ചു.    ഇന്ന്  7 മരണം കോവിഡ് മൂലമുണ്ടായി.  

വിദേശത്തുനിന്ന് എത്തിയ  106 പേര്‍ക്കും  മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള 73 പേര്‍ക്കുമാണ് ഇന്ന്  രോഗബാധ സ്ഥിരീകരിച്ചത്. 

സമ്പര്‍ക്കത്തിലൂടെ 956 പേര്‍ക്കാണ് രോഗം ബാധിച്ചത്.  ഉറവിടം അറിയാത്ത കേസുകള്‍   114 ആണ്. 784 പേര്‍ രോഗമുക്തി നേടി. കൂടാതെ,  41 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോഴിക്കോട് 3 ദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ്  കോവിഡ്‌ സ്ഥിരീകരിച്ചത്.

കോവിഡ്‌  അവലോകന യോഗത്തിന് ശേഷം   മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്

 

 

Trending News