ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രം കുറിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തെ കുറിച്ച്‌ വാചാലനായി പി.കെ. കുഞ്ഞാലികുട്ടി എം പി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

Updated: Feb 10, 2019, 05:59 PM IST
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്രം കുറിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയത്തെ കുറിച്ച്‌ വാചാലനായി പി.കെ. കുഞ്ഞാലികുട്ടി എം പി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും യുഡിഎഫ് മികച്ച പ്രകടനം കാഴ്ചവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫിന് ഏറെ അനുകൂലമായ രാഷ്ട്രീയ പശ്ചാത്തലമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ മലപ്പുറം, പൊന്നാനി, വയനാട് എന്നീ ലോക്സഭാ സീറ്റുകളില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയം നേടുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. മതേതരത്വ സംരക്ഷണത്തിനും ന്യൂനപക്ഷ പോരാട്ടങ്ങള്‍ക്കും മുസ്ലീം ലീഗ് എംപിമാര്‍ വഹിച്ച പങ്ക് സര്‍വ്വരാല്‍ അംഗീകരിക്കപ്പെട്ടതാണ്. മാറിയ ഇന്ത്യയെ വീണ്ടെടുക്കാനുള്ള കഠിന പോരാട്ടമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറം ജില്ലാ മുസ്ലീം ലീഗ് സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന യുവജന സമ്മേളനത്തിലെ പ്രതിനിധികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മലപ്പുറം ജില്ലയില്‍ ആദ്യമായി പൂര്‍ത്തീകരിച്ച മലപ്പുറം മണ്ഡലം യൂത്ത് ലീഗിന്‍റെ  രജിസ്ട്രേഷന്‍ ഫോം കൈമാറ്റ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.