സംസ്ഥാനത്ത് കോവിഡ് മരണം 2244 ആയി; ഇന്ന് ജീവഹാനി സംഭവിച്ചത് 21 പേർക്ക്

33 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11, 770 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്. 

Last Updated : Nov 30, 2020, 07:18 PM IST
  • ഇന്ന് ആശുപത്രിയിൽ പ്രവേശിച്ചത് 1481 പേരെയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്.
  • സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 26 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 504 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.
സംസ്ഥാനത്ത് കോവിഡ് മരണം 2244 ആയി;  ഇന്ന് ജീവഹാനി സംഭവിച്ചത് 21 പേർക്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന്  കൊറോണ (Covid19)സ്ഥിരീകരിച്ചത് 5643 പേർക്കാണ്. 2880 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 405 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6055 പേർ രോഗമുക്തരായിട്ടുണ്ട്. 

കൊറോണ ബാധമൂലമുള്ള 21 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ജഗദമ്മ (75), തമ്പാനൂര്‍ സ്വദേശി ജയരാജ് (52), വര്‍ക്കല സ്വദേശി അലി അക്ബര്‍ (86), കല്ലറ സ്വദേശി വിജയന്‍ (60), ആലപ്പുഴ എഴുപുന്ന സൗത്ത് സ്വദേശിനി ഏലിക്കുട്ടി ഫെലിക്‌സ് (74), ചേര്‍ത്തല സ്വദേശി മുകുന്ദന്‍ (83), കോട്ടയം ആയംകുടി സ്വദേശി എം.സി. ചാക്കോ (99), കോട്ടയം സ്വദേശിനി പി.എം. ആണ്ടമ്മ (76), മീനച്ചില്‍ സ്വദേശി തങ്കപ്പന്‍ നായര്‍ (75), എറണാകുളം ആലുവ സ്വദേശി ഗംഗാധരന്‍ (69), അങ്കമാലി സ്വദേശിനി തങ്കമ്മ ദേവസി (80), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പുഷ്പകരന്‍ (70), നെല്ലുവായി സ്വദേശി അനന്തരാമന്‍ (75), മണാര്‍കൊടി സ്വദേശിനി സരസ്വതി (62), വിയ്യൂര്‍ സ്വദേശി നാരായണന്‍ (71), മറത്തക്കര സ്വദേശി സുബ്രഹ്മണ്യന്‍ (65), നടത്തറ സ്വദേശി വിജയരാഘവന്‍ (91), മലപ്പുറം അതിയൂര്‍കുന്ന് സ്വദേശിനി മറിയുമ്മ (59), വടപുരം സ്വദേശി മൊയ്ദീന്‍ ഹാജി (63), കോഴിക്കോട് നല്ലളം സ്വദേശിനി ബീപാത്തു (75), പനങ്ങാട് സ്വദേശി ഉണ്ണി നായര്‍ (87) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.  ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 2244 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,689 സാമ്പിളുകളാണ് പരിശോധിച്ചത്.  സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  26  പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.  ഇതോടെ നിലവിൽ 504 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. 

Trending News