മദ്യപിച്ച് വാഹനമോടിച്ച 25 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മര്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ നടത്തിയ പരിശോധനയില്‍ കോട്ടയം, എറണാകുളം. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നും 25 സ്‌കൂള്‍ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. 

Last Updated : Feb 3, 2017, 02:28 PM IST
മദ്യപിച്ച് വാഹനമോടിച്ച 25 സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ പിടിയില്‍

കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍മര്‍ പിടിയില്‍. വെള്ളിയാഴ്ച രാവിലെ എട്ടരയോടെ നടത്തിയ പരിശോധനയില്‍ കോട്ടയം, എറണാകുളം. ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ നിന്നും 25 സ്‌കൂള്‍ ഡ്രൈവര്‍മാരെയാണ് പിടികൂടിയത്. 

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പോലീസ് പ്രത്യേക പരിശോധന നടത്തുകയായിരുന്നു. ഇതിന്‍റെ ഭാഗമായി സ്കൂൾ ബസുകളിൽ മാത്രം പരിശോധന നടത്തുകയായിരുന്നു. 

പരിശോധനാഫലം പുറത്തുവരുന്നതോടെ കൂടുതൽ ഡ്രൈവർമാർ കുടുങ്ങിയേക്കുമെന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

Trending News