Jeevan Movie: ഷിബു ചക്രവർത്തിയുടെ വരികൾക്ക് ​ഗോപി സുന്ദറിന്റെ സം​ഗീതം; ജീവനിലെ ആദ്യ​ഗാനം 'കള്ളം പറയാത്ത കള്ള്' പുറത്തിറങ്ങി

Jeevan Movie Song: ഷിബു ചക്രവർത്തിയുടെ രചനയിൽ ഗോപി സുന്ദർ സംഗീതം നൽകിയ ​ഗാനമാണ് റിലീസ് ചെയ്തത്. സത്യം ഓഡിയോസാണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 18, 2024, 07:47 PM IST
  • ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനോദ് നാരായണനാണ്
  • ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം സുനിൽ പണിക്കർ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്
Jeevan Movie: ഷിബു ചക്രവർത്തിയുടെ വരികൾക്ക് ​ഗോപി സുന്ദറിന്റെ സം​ഗീതം; ജീവനിലെ ആദ്യ​ഗാനം 'കള്ളം പറയാത്ത കള്ള്' പുറത്തിറങ്ങി

ജീവൻ എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. ഷിബു ചക്രവർത്തിയുടെ രചനയിൽ ഗോപി സുന്ദർ സംഗീതം നൽകിയ ​ഗാനമാണ് റിലീസ് ചെയ്തത്. സത്യം ഓഡിയോസാണ് ഗാനങ്ങൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് വിനോദ് നാരായണനാണ്. ഡിഒപി- സിനു സിദ്ധാർത്ഥ്. ഗോപിക ഫിലിംസിന്റെ ബാനറിൽ റൂബി വിജയൻസ് അവതരിപ്പിക്കുന്ന ചിത്രം സുനിൽ പണിക്കർ, വിഷ്ണു വിജയൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

എഡിറ്റിംഗ്- ബാബു രത്നം. ട്രെയിലർ കട്സ്- ഡോൺ മാക്സ്. കോസ്റ്റ്യൂമർ- വീണ അജി. മേക്കപ്പ്- അനിൽ നേമം. ആർട്ട് ഡയറക്ടർ-  രജീഷ് കെ സൂര്യ. സ്റ്റിൽസ്- ഹരി തിരുമല, ശാലു പേയാട്. ആക്ഷൻ കൊറിയോഗ്രാഫി- ഡ്രാഗൺ ജിറോഷ്. കൊറിയോഗ്രാഫി- ഡെന്നി പോൾ. പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഷാജി കൊല്ലം.

ഒരു മദ്യപാനിയായ യുവാവിന്റെ  വൈരുദ്ധ്യമാർന്ന ജീവിതശൈലിയാണ് ചിത്രത്തിന്റെ പ്രമേയം. ജീവൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ സമ്പന്നമാർന്ന വസന്തകാലവും, ദുരന്ത നാളുകളിലെ കയ്പ്പേറിയ അനുഭവങ്ങളും ചിത്രത്തിൽ വരച്ചുകാട്ടുന്നു. ജീവൻ എന്ന ടൈറ്റിൽ കഥാപാത്രത്തെ സിനു സിദ്ധാർത്ഥ് അവതരിപ്പിക്കുന്നു.

ഒരേസമയം ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനേതാവായും ഡിഒപി ആയും സിനു പ്രവർത്തിക്കുന്നു. സിനിമയുടെ ചിത്രീകരണം പൂർത്തിയായി. പ്രീതി ക്രിസ്റ്റീന പോൾ ആണ് ചിത്രത്തിൽ നായകി. റൂബി ബാലൻ, വിജയൻ, വിവിയ ശാന്ത്, നവോമി മനോജ്, സുഭാഷ് പന്തളം, സുനിൽ പണിക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News