കോവിഡിലും കൂസാതെ SBI; അറ്റാദായത്തിൽ വൻ വർധന

കൂടാതെ പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായിട്ടുണ്ട്.  പലിശേതര വരുമാനം 8538 കോടിയായും ഉയർന്നിട്ടുണ്ട്.   

Written by - Ajitha Kumari | Last Updated : Nov 4, 2020, 05:24 PM IST
  • കഴിഞ്ഞവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം.
  • ബാങ്കിന്റെ കിട്ടാക്കടം 2.79 ശതമാനത്തിൽ നിന്നും 1.59 ശതമാനമായി കുറയുകയും ചെയ്തു.
  • മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് ബാങ്കിന്റെ ഓഹരിവില 206.40 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.
കോവിഡിലും കൂസാതെ SBI; അറ്റാദായത്തിൽ വൻ വർധന

ന്യുഡൽഹി:  ചൈനയുടെ വന്മതിൽ താണ്ടിയെത്തിയ കൊറോണ (Covid19) രാജ്യത്ത് നാശങ്ങൾ വിതയ്ക്കുമ്പോഴും ഒട്ടും കൂസാതെ മുന്നോട്ട് പോകുകയാണ് എസ്ബിഐ (SBI).  രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ SBI യുടെ അറ്റാദായത്തിൽ വൻവർധനയാണ് ഉണ്ടായിരിക്കുന്നത്.  4,574 രൂപയാണ് സെപ്റ്റംബർ പാദത്തിലെ ബാങ്കിന്റെ ലാഭം.  

Also read: SBI ൽ നിങ്ങൾക്ക് കുട്ടികൾക്കായി അക്കൗണ്ട് പെട്ടെന്ന് തുറക്കാം..!

കൂടാതെ പലിശ വരുമാനം 15 ശതമാനം വർധിച്ച് 28,181 കോടി രൂപയായിട്ടുണ്ട്.  പലിശേതര വരുമാനം 8538 കോടിയായും ഉയർന്നിട്ടുണ്ട്.  ഇത്തവണ നിക്ഷേപത്തിൽ 14.41 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്.  

Also read: പണം പിൻവലിക്കാനുള്ള സുരക്ഷിത മാർഗം; SBI ഡോർസ്റ്റെപ്പ് സേവനത്തിലൂടെ..!

കഴിഞ്ഞവർഷം ഇതേകാലയളവിൽ 3011 കോടി രൂപയായിരുന്നു അറ്റാദായം (Net Profit).  ബാങ്കിന്റെ കിട്ടാക്കടം 2.79 ശതമാനത്തിൽ നിന്നും 1.59 ശതമാനമായി കുറയുകയും ചെയ്തു.  മികച്ച പ്രവർത്തനഫലം പുറത്തുവിട്ടതിനെ തുടർന്ന് ബാങ്കിന്റെ ഓഹരിവില 206.40 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News