കേരളത്തില്‍ മാര്‍ച്ച്‌ 31 വരെ lock down, സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന്‍ മുഖ്യമന്ത്രി...

  കേരളത്തിലും  lock down....!! മാര്‍ച്ച്‌ 31 വരെയാണ്  കേരളത്തില്‍ lock down പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് അര്‍ദ്ധരാത്രി മുതല്‍ lock down നിലവില്‍ വരും. 

Last Updated : Mar 23, 2020, 07:04 PM IST
കേരളത്തില്‍ മാര്‍ച്ച്‌ 31 വരെ lock down, സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്ന്‍  മുഖ്യമന്ത്രി...

തിരുവനന്തപുരം:  കേരളത്തിലും  lock down....!! മാര്‍ച്ച്‌ 31 വരെയാണ്  കേരളത്തില്‍ lock down പ്രഖ്യാപിച്ചിരിക്കുന്നത്.  ഇന്ന് അര്‍ദ്ധരാത്രി മുതല്‍ lock down നിലവില്‍ വരും. 

കേരളത്തില്‍ അത്യസാധാരണമായ അന്തരീക്ഷമെന്നും, സര്‍ക്കാര്‍ ഒപ്പമല്ല, മുന്നിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  പറഞ്ഞു. 

കൊറോണ വൈറസ് ബാധയുമായി   ബന്ധപ്പെട്ട  പതിവ് അവലോകന യോഗത്തിന് ശേഷം  നടത്തിയ സമ്മേളനത്തിലാണ്   മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

lock down പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. എന്നാല്‍, അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

പെട്രോള്‍  പമ്പ്, മെഡിക്കല്‍ ഷോപ്പ് തുടങ്ങിയവ  തുറന്ന്‍ പ്രവര്‍ത്തിക്കും,  LPG വിതരണത്തിന് മുടക്കമില്ല., സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും. അതേസമയം പൊതുഗതാഗതം ഉണ്ടായിരിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ  7 മണിമുതല്‍ വൈകിട്ട് 5 മണിവരെയേ പ്രവര്‍ത്തിക്കുകയുള്ളൂ. എന്നാല്‍, കാസര്‍ഗോഡ് ജില്ലയില്‍ രാവിലെ 11 മുതല്‍ വൈകിട്ട്  5  മണിവരെയായിരിക്കും കടകള്‍ തുറന്ന്  പ്രവര്‍ത്തിക്കുക.

കൂടാതെ, സംസ്ഥാനത്ത് ബാറുകള്‍ അടച്ചിടും, ഹോട്ടലുകളില്‍ ഹോം ഡെലിവറി  മാത്രമേ ഉണ്ടായിരിക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അതേസമയം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക  താമസസൗകര്യമൊരുക്കുമെന്നും,  അന്യ സംസ്ഥാനങ്ങളില്‍  നിന്നും എത്തുന്നവരെ നിരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

വൈറസ്  തടയാനുള്ള  ഏറ്റവും പലപ്രദമായ  മാര്‍ഗ്ഗം സാമൂഹിക അകലം (social distancing) പാലിക്കുക എന്നതാണ്.  അതിനാല്‍, പുറത്തിറങ്ങുമ്പോള്‍ അകലം പാലിക്കാന്‍  ശ്രദ്ധിക്കണം.  ആരാധനാലയങ്ങളില്‍  ഭക്തര്‍ക്ക്‌  പ്രവേശനമില്ല. അതേസമയം , വൈറസ് ബാധ ഗണ്യമായി വര്‍ദ്ധിച്ചിരിക്കുന്ന കാസര്‍ഗോഡ്,  ആളുകള്‍ പുറത്തിറങ്ങിയാല്‍  അറസ്റ്റ് ചെയ്യുമെന്നും  മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത്  28 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു.

കാസര്‍കോട് ജില്ലയില്‍ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 5 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കും എറണാകുളം ജില്ലയില്‍ 2 പേര്‍ക്കും തൃശ്ശൂര്‍ ജില്ലയില്‍ ഒരാള്‍ക്കുമാണ് തിങ്കളാഴ്ച പുതുതായി കോവിഡ് -19 സ്ഥിരീകരിച്ചിട്ടുള്ളത്.  ഇവരില്‍ 25 പേരും ദുബായില്‍ നിന്നും എത്തിയവരാണ്.

സംസ്ഥാനത്ത് നാലുപേര്‍ രോഗമുക്തി നേടിയതുകൂടി കണക്കിലെടുത്താല്‍ 95 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

 

Trending News