7th Pay Commission | ഡിഎ കണക്കാക്കുന്നിൽ മാറ്റം, എത്ര രൂപ വർധിക്കും?

ഫോർമുലയിലെ പുതിയ മാറ്റം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്നും അവരുടെ വേതന പാറ്റേണിൽ കാണിക്കുമെന്നും റിപ്പോർട്ടുണ്ട്. പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള മാറ്റമാണിത്.

Written by - Zee Malayalam News Desk | Last Updated : Aug 13, 2022, 07:49 PM IST
  • ഫോർമുലയിലെ പുതിയ മാറ്റം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കും
  • പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള മാറ്റമാണിത്
  • ഡിഎ കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം കേന്ദ്ര മന്ത്രാലയം 2016 ആക്കി മാറ്റിയതായാണ് റിപ്പോർട്ട്.
7th Pay Commission | ഡിഎ കണക്കാക്കുന്നിൽ മാറ്റം, എത്ര രൂപ വർധിക്കും?

ഈ വർഷത്തെ രണ്ടാമത്തെ ഡിഎ റിവിഷനായി കാത്തിരിക്കുകയാണ് ജീവനക്കാർ. അതിനിടയിൽ അലവൻസ് കണക്കാക്കുന്നതിനുള്ള ഫോർമുല കേന്ദ്ര സർക്കാർ മാറ്റി. അതായത് ഡിഎയും പെൻഷൻകാർക്കുള്ള ഡിആറും പുതിയ അടിസ്ഥാന വർഷത്തിൽ കണക്കാക്കില്ലെന്ന് ഞങ്ങളുടെ ചാനൽ സീ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.

ഫോർമുലയിലെ പുതിയ മാറ്റം കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളത്തെ ബാധിക്കുമെന്നും അവരുടെ വേതന പാറ്റേണിൽ കാണിക്കുമെന്നും റിപ്പോർട്ടുണ്ട്. പണപ്പെരുപ്പം കൂടി കണക്കിലെടുത്തുള്ള മാറ്റമാണിത്.

ഡിഎ കണക്കാക്കുന്നതിനുള്ള അടിസ്ഥാന വർഷം കേന്ദ്ര മന്ത്രാലയം 2016 ആക്കി മാറ്റിയതായാണ് റിപ്പോർട്ട്. പഴയ സീരീസിൽ അടിസ്ഥാന വർഷം 1963-65 ആയി കണക്കാക്കിയിരുന്നു.വേതന നിരക്ക് സൂചികയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി 1963-65 മുതലാണ് ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ കമ്മീഷൻ (NSC) അടിസ്ഥാന വർഷം പുതുക്കി നിശ്ചയിച്ചത്. ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷന്റെ (ഐഎൽഒ) ശുപാർശകൾക്കനുസൃതമായാണ് ഇത് ചെയ്തത്.

പുതിയ നിയമങ്ങൾ  പ്രകാരം ഒരു ജീവനക്കാരന്റെ അടിസ്ഥാന ശമ്പളം നിരക്കിന്റെ ഭാഗമായാണ് ഡിഎ കണക്കാക്കുന്നത് .നിലവിലെ 12 ശതമാനം നിരക്ക് അനുസരിച്ച് (അടിസ്ഥാന ശമ്പളം x 12)/ 100 ആയിരിക്കും ഡി എ കണക്കാക്കുക.

DA ശതമാനം = 12-മാസത്തെ CPI (ഉപഭോക്തൃ വില സൂചിക) ശരാശരി - 115.76. ഫലം 115.76 കൊണ്ട് ഹരിക്കുകയും പിന്നീട് 100 കൊണ്ട് ഗുണിക്കുകയും ചെയ്യും. അതേസമയം, കേന്ദ്ര ജീവനക്കാർക്ക് ലഭിക്കാൻ പോകുന്ന 4 ശതമാനം ഡിഎ വർദ്ധനയോടെ, ഡിഎ  38 ശതമാനത്തിലെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News