വാളയാർ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാർ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.   

Last Updated : Nov 4, 2020, 04:19 PM IST
  • 2017ലായിരുന്നു വാളയാറിലെ ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നും ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വാളയാർ കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ

വാളയാർ പീഡന കേസിലെ (Walayar rape case) പ്രതിയായ പ്രദീപ് കുമാർ തൂങ്ങി മരിച്ച നിലയിൽ. വയലാറിലെ വീട്ടിനുള്ളിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക നിഗമനം അനുസരിച്ച് സാമ്പത്തി ബുദ്ധിമുട്ട് (Financial crisis) നേരിട്ടതിനെ തുടർന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ്.  

അമ്മയോടൊപ്പം ബാങ്കിൽ പോയി തിരികെയെത്തിയ ശേഷം മുറിയിലേക്ക് പോയ പ്രദീപ് കുമാർ പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

2017ലായിരുന്നു വാളയാറിലെ (Walayar rape case)  ദളിത് സഹോദരിമാർ പീഡനത്തെ തുടർന്ന് തൂങ്ങി മരിച്ചുവെന്ന വാർത്ത പുറത്തു വരുന്നത്. പതിമൂന്ന് വയസുകാരിയായ മൂത്ത സഹോദരി ജനുവരി 13നും ഇതിന് രണ്ട് മാസത്തിന് ശേഷം മാർച്ച് നാലിന് ഇളയ സഹോദരിയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 

അഞ്ചു പ്രതികളുണ്ടായിരുന്ന കേസിൽ ബലാത്സംഗം, ആത്മഹത്യാപ്രേരണ, പോക്‌സോ തുടങ്ങി ഒട്ടേറെ വകുപ്പുകൾ ചുമത്തിയിരുന്നെങ്കിലും തെളിവ് ശേഖരണത്തിൽ പാളിച്ചയുണ്ടായി. കൂടാതെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറുകയായിരുന്നു. 

Trending News