Boat accident: മത്സ്യബന്ധനത്തിന് പുറപ്പെട്ട ചുണ്ടന്‍ വള്ളവും ചെറുവഞ്ചിയും അപകടത്തില്‍ പെട്ടു; സംഭവം താനൂരിൽ

Boat accident in Thanoor: ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Written by - Zee Malayalam News Desk | Last Updated : Jun 10, 2023, 07:46 PM IST
  • സിറാജ് വള്ളമാണ് എഞ്ചിന്‍ തകരാ‍‍ർ മൂലം അപകടത്തില്‍പ്പെട്ടത്.
  • ഇതിന് തൊട്ടുപുറകെ ചെറുവള്ളവും അപകടത്തില്‍ പെട്ടു.
  • വള്ളത്തിന്റെ കപ്ലര്‍ തകരാറായതാണ് കടലില്‍ കുടുങ്ങാന്‍ കാരണമായത്.
Boat accident: മത്സ്യബന്ധനത്തിന് പുറപ്പെട്ട ചുണ്ടന്‍ വള്ളവും ചെറുവഞ്ചിയും അപകടത്തില്‍ പെട്ടു; സംഭവം താനൂരിൽ

മലപ്പുറം: താനൂര്‍ ഹാര്‍ബറില്‍ നിന്നും മത്സ്യ ബന്ധനത്തിന് പുറപ്പെട്ട ചുണ്ടന്‍ വള്ളവും ചെറുവഞ്ചിയും അപകടത്തില്‍ പെട്ടു. നാല്‍പ്പത്തി അഞ്ചോളം തൊഴിലാളികളുമായി പുറപ്പെട്ട സിറാജ് വള്ളമാണ് എഞ്ചിന്‍ തകരാ‍‍ർ മൂലം രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ അപകടത്തില്‍പ്പെട്ടത്. ഇതിന് തൊട്ടുപുറകെ ചെറുവള്ളവും അപകടത്തില്‍ പെട്ടു.

ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാല്‍പ്പത്തി അഞ്ച് മത്സ്യതൊഴിലാളികളുമായി താനൂര്‍ ഹാര്‍ബറില്‍ നിന്നും പുറപ്പെട്ട സിറാജ് ചുണ്ടന്‍ വള്ളമാണ് എഞ്ചിന്‍ തകരാറ് മൂലം രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ കടലില്‍പ്പെട്ടത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് തൊഴിലാളികള്‍ പുറപ്പെട്ടത്. വള്ളത്തിന്റെ കപ്ലര്‍ തകരാറായതാണ് കടലില്‍ കുടുങ്ങാന്‍ കാരണമായത്.

ALSO READ: വ്യാജരേഖ കേസ്; കെ.വിദ്യയുടെ വീട്ടിൽ പോലീസ് പരിശോധന

മത്സ്യത്തൊഴിലാളികള്‍ കരയിലേക്ക് വിവരം നല്‍കിയതിനെ തുടര്‍ന്ന് ഫിഷറീസ് വകുപ്പ് ഉദ്യാഗസ്ഥരും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് മത്സ്യ തൊഴിലാളികളുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കടലില്‍ കുടുങ്ങിയ സിറാജ് വള്ളം ഫിഷറീസിന്റെ സുരക്ഷാ ബോട്ട് ഉപയോഗിച്ച് പൊന്നാനിയില്‍ എത്തിക്കുകയായിരുന്നു. നാല്‍പ്പത്തി അഞ്ച് തൊഴിലാളികളെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചു.

സിറാജ് വള്ളത്തിലെ തൊഴിലാളികളെ രക്ഷിച്ചതിന് പിന്നാലെയാണ് നാല് തൊഴിലാളികള്‍ പുറപ്പെട്ട ചെറുവള്ളം അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. ചെറുവള്ളത്തിലെ നാല് തൊഴിലാളികളെയും രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചു. ശക്തമായ തിരയുള്ളതിനാല്‍ അപകടത്തില്‍പ്പെട്ട ചെറുവള്ളം കരയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വി. സുനീറിന്റെ നിര്‍ദ്ദേശ പ്രകാരം മറൈന്‍ എന്‍ഫോസ്‌മെന്റ് പോലീസ് ഋതുല്‍ രാജ്, റെസ്‌ക്യു ഗാർഡ് അലി അക്ബര്‍, അന്‍സാര്‍, നൗഷാദ്, അബ്ദു റഹിമാന്‍, സ്രാങ്ക് ഉനൈസ്, ലുക്മാന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News