പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എകെജി സെൻ്ററിലേക്ക് വലിച്ചെറിഞ്ഞു; പ്രോസിക്യൂഷൻ കോടതിയിൽ; ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെൻ്ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 05:51 PM IST
  • പ്രതിക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു
  • നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു
  • ഒക്ടോബർ 6 വരെയാണ് ജിതിനെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളത്
പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തു എകെജി സെൻ്ററിലേക്ക് വലിച്ചെറിഞ്ഞു; പ്രോസിക്യൂഷൻ കോടതിയിൽ; ജാമ്യാപേക്ഷയിൽ വിധി മറ്റന്നാൾ

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡൻ്റ് ജിതിൻ്റെ ജാമ്യാപേക്ഷയിൽ മറ്റന്നാൾ കോടതി വിധി പറയും. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെൻ്ററിന് നേരെ എറിഞ്ഞതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതിക്ക് ജാമ്യം നൽകരുതെന്നും പുറത്തിറങ്ങിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, ജിതിന് തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ കഴിയില്ലെന്നും ജാമ്യം നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു.

നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. ഒക്ടോബർ 6 വരെയാണ് ജിതിനെ കോടതി റിമാൻഡ് ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജുഡീഷണൽ ഒന്നാം ക്ലാസ് കോടതി മൂന്നാണ് ജിതിന്റെ ജാമ്യാപേക്ഷയിൽ വിശദമായ വാദം കേട്ടത്. പൊട്ടാസ്യം ക്ലോറൈഡ് അടങ്ങിയ രാസവസ്തുവാണ് എകെജി സെന്ററിന് നേരെ വലിച്ചെറിഞ്ഞിരിക്കുന്നത്. ഇങ്ങനെയുള്ള സ്ഫോടനത്തിൽ നിന്നാണ് കൊല്ലം പുറ്റിങ്ങലിൽ നൂറുകണക്കിന് പേരുടെ ജീവൻ നഷ്ടമായ ദുരന്തം സംഭവിച്ചത്. അതു കൊണ്ട് തന്നെ അതീവപ്രാധാന്യമുള്ള കേസിൽ പ്രതിക്ക് യാതൊരു കാരണവശാലും ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 

എന്നാൽ, 180 ഓളം വരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും പൊലീസിന് എന്തുകൊണ്ട് ജിതിന്റെ മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല. തൻ്റെ കക്ഷി ഒരു സാധാരണക്കാരൻ മാത്രമാണെന്നും തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ജിതിന് കഴിയില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഒരു കരാർ ജീവനക്കാരൻ മാത്രമായ ജിതിന് എങ്ങനെ ഭരണകക്ഷികളിലെ പ്രധാനപ്പെട്ട പാർട്ടി നൽകിയ പരാതിയിലെ സാക്ഷികളെ സ്വാധീനിക്കാൻ കഴിയും. ജിതിനെതിരെ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ തൊണ്ടിമുതലുകൾ കോടതിയിൽ ഹാജരാക്കാൻ എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കഴിയുന്നില്ലെന്നും പ്രതിഭാഗം ചോദിച്ചു. ജാമ്യപേക്ഷയിൽ വാദം പൂർത്തിയാക്കിയ കോടതി കേസ് 29 ന് പരിഗണിക്കാനായി മാറ്റി.

അതിനിടെ, എകെജി സെന്റർ ആക്രമണദിവസം പ്രതി ധരിച്ചിരുന്ന ടീഷർട്ട് വേളി കായലിൽ ഉപേക്ഷിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. ആക്രമണ ദിവസം ജിതിൻ ഉപയോഗിച്ച ടീഷർട്ട്, ഷൂസ്, ഡിയോ സ്കൂട്ടർ എന്നിവ കണ്ടെത്തുന്നതിന് വേണ്ടിയാണ് പൊലീസ് നേരത്തെ നാല് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികുറ്റം സമ്മതിച്ച സ്ഥലത്ത് നിന്നും ഷൂസ് കണ്ടെത്തിയെന്നാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. എന്നാൽ, എവിടെ നിന്നാണ് തൊണ്ടി കണ്ടെത്തിയതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News