Aaranmula Boat Race : ആവേശത്തുഴയറിച്ചിലില്ല; ആറന്മുള ജലഘോഷയാത്ര ആചാരം മാത്രമായൊതുങ്ങി

കിഴക്കൻ മേഖലയിൽ നിന്നും കോഴഞ്ചേരി പള്ളിയോടം, മധ്യമേഖലയിൽ നിന്ന് മാരാമൺ പള്ളിയോടം, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ്വൻമഴി പള്ളിയോടവും ജലഘോഷയാത്രയിൽ പങ്കെടുത്തു. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 04:05 PM IST
  • കൊവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
  • കഴിഞ്ഞ വർഷം എല്ലാ കരകളെയും പ്രതിനിധീകരിച്ച് ഒരു പള്ളിയോടം മാത്രമാണ് പങ്കെടുത്തതെങ്കിൽ ഇക്കുറി മൂന്ന് പള്ളിയോടങ്ങൾക്ക് അനുമതി നൽകിയിരുന്നു.
  • കിഴക്കൻ മേഖലയിൽ നിന്നും കോഴഞ്ചേരി പള്ളിയോടം, മധ്യമേഖലയിൽ നിന്ന് മാരാമൺ പള്ളിയോടം, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ്വൻമഴി പള്ളിയോടവും ജലഘോഷയാത്രയിൽ പങ്കെടുത്തു.
  • പൊതു ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും മത്സര വള്ളംകളിയടക്കമുള്ളവ ഒഴിവാക്കുകയും ചെയ്തിരുന്നു.
Aaranmula Boat Race : ആവേശത്തുഴയറിച്ചിലില്ല;  ആറന്മുള ജലഘോഷയാത്ര ആചാരം മാത്രമായൊതുങ്ങി

ആറന്മുള: അഘോഷങ്ങളില്ലാതെ ആചാരപ്പെരുമ നിലനിർത്തിയാണ് ഇക്കുറിയും ആറന്മുളയിൽ (Aaranmula) ഉതൃട്ടാതി ജലഘോഷയാത്ര സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കിയത്. കഴിഞ്ഞ വർഷം എല്ലാ കരകളെയും പ്രതിനിധീകരിച്ച് ഒരു പള്ളിയോടം മാത്രമാണ് പങ്കെടുത്തതെങ്കിൽ ഇക്കുറി മൂന്ന് പള്ളിയോടങ്ങൾക്ക് അനുമതി നൽകിയിരുന്നു.

 കിഴക്കൻ മേഖലയിൽ നിന്നും കോഴഞ്ചേരി പള്ളിയോടം, മധ്യമേഖലയിൽ നിന്ന് മാരാമൺ പള്ളിയോടം, പടിഞ്ഞാറൻ മേഖലയിൽ നിന്ന് കീഴ്വൻമഴി പള്ളിയോടവും ജലഘോഷയാത്രയിൽ പങ്കെടുത്തു. പൊതു ജനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുകയും മത്സര വള്ളംകളിയടക്കമുള്ളവ ഒഴിവാക്കുകയും ചെയ്തിരുന്നു.

ALSO READ: അവരെന്നെ കൊല്ലുന്നേ..., നിലവിളിച്ചോടി പോലീസ് സ്റ്റേഷനില്‍ യുവാവ്, കിക്ക് മാറിയപ്പോള്‍ താനെങ്ങിനെ സ്റ്റേഷനിലെത്തി എന്നായി ചോദ്യം, കുഴങ്ങി പോലീസ്...!!

100 ൽ അധികം തുഴച്ചിലുകാർ ഉണ്ടാവുമായിരുന്ന ഒരോ പള്ളിയോടത്തിലും 40 തുഴച്ചിലുകാർക്ക് മാത്രമായിരുന്നു അനുമതി നൽകിയത്. അതും രണ്ട് ഡോസ് വാക്സിനോ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമാക്കിയിരുന്നു. കോവിഡ് രോഗബാധ കേരളത്തിൽ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ALSO READ: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്

രാവിലെ 10.45 ഓടെ ക്ഷേത്രക്കടവിൽ എത്തിയ പള്ളിയോടങ്ങളെ പള്ളിയോട സേവാ സംഘവും ദേവസ്വം പ്രതിനിധികളും ആവേശപൂർവം വരവേറ്റു. പിന്നീട് പരപ്പുഴക്കടവിലേക്ക് പോയ പള്ളിയോടങ്ങൾ വള്ളപ്പാട്ടിന്റെ താളത്തിൽ ഘോഷയാത്രയായി ക്ഷേത്രക്കടവിലേക്ക് തിരികെയെത്തി. കർശന നിയന്ത്രണങ്ങൾക്കുമിടയിലും പമ്പയാറ്റിന്റെ ഇരു കരകളിലും വഞ്ചിപ്പാട്ടുകളുമായി ജനങ്ങളെത്തിയതും ആവേശമിരട്ടിപ്പിച്ചു.

ALSO READ: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറന്റൈൻ ഏർപ്പെടുത്താൻ ശുപാർശ

സാധാരണയായി 52 പള്ളിയോടങ്ങളാണ് ആറന്മുള ജലഘോഷയാത്രയിൽ പങ്കെടുക്കുന്നത്. ഓരോ പള്ളിയോടങ്ങളിലും അണിനിരക്കുന്ന തുഴച്ചിൽക്കാർക്ക് 2 ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ച സർട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിര്ബന്ധമാക്കിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News