അഭിമന്യു വധക്കേസ്;എസ്എഫ്ഐ നേതാക്കള്‍ക്ക് ഇസ്ലാമോഫോബിയ എന്ന് യുവമോര്‍ച്ച;വ്യത്യസ്തനായി മന്ത്രി കടകംപള്ളി!

കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് എത്രത്തോളം ഇസ്ലാമോഫോബിയ ഉണ്ട് എന്നതിന് 

Last Updated : Jul 3, 2020, 03:02 PM IST
അഭിമന്യു വധക്കേസ്;എസ്എഫ്ഐ നേതാക്കള്‍ക്ക് ഇസ്ലാമോഫോബിയ എന്ന് യുവമോര്‍ച്ച;വ്യത്യസ്തനായി മന്ത്രി കടകംപള്ളി!

കോഴിക്കോട്:കേരളം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയ്ക്ക് എത്രത്തോളം ഇസ്ലാമോഫോബിയ ഉണ്ട് എന്നതിന് 
ഏറ്റവും വലിയ വലിയ ഉദാഹരണമായി അഭിമന്യുവിൻറെ ഒപ്പം ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കൊലപാതകികളുടെ ആക്രമണത്തിന് 
ഇരയായ അർജുൻ അഭിമന്യുവിനെ സ്മരിക്കുമ്പോൾ ഒരിക്കൽ പോലും അഭിമന്യുവിൻറെ കൊലപാതകികളുടെ പേര് പറയുന്നില്ല  എന്നത് യുവമോര്‍ച്ച നേതാവ് 
കെ ഗണേഷ് ചൂണ്ടികാട്ടുന്നു.അത് അങ്ങേയറ്റം നാണക്കേടാണ് എന്നും ഗണേഷ് പറയുന്നു.

 

കഴിഞ്ഞ ദിവസം  മഹാരാജാസ് കോളേജിന് മുന്നിൽ നടന്ന അഭിമന്യു അനുസ്മരണത്തിൽ പങ്കെടുത്ത എസ്എഫ്ഐയുടെ അഖിലേന്ത്യാ നേതാവ് 
വി പി സാനുവും കൊലപാതകികളെ വിട്ടു കളഞ്ഞു എന്ന് ഗണേഷ് പറയുന്നു.
കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തകർ എത്രത്തോളം ഭീരുക്കൽ ആണെന്നതിന്റെ നേർ ചിത്രമാണ് ഇത് എന്നും യുവമോര്‍ച്ചാ സംസ്ഥാന ജനറല്‍ 
സെക്രട്ടറി കെ ഗണേഷ് പറയുന്നു.
 കെ ഗണേഷ് എസ്എഫ്ഐ ക്കെതിരെയുള്ള തന്‍റെ നിലപാട് ഫേസ് ബുക്ക് പോസ്റ്റില്‍ കൂടെ വ്യക്തമാക്കുകയും ചെയ്തു.

 

അതേസമയം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിമന്യു വിനെ ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ് എന്ന് തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
നന്മ നിറഞ്ഞ ഈ ചിരി പക്ഷേ, ഒരിക്കലും മായില്ല,അഭിമന്യു കോറിയിട്ട മുദ്രാവാക്യവും..."വർഗീയത തുലയട്ടെ" എന്നാണ് മന്ത്രി പറയുന്നത്.

എസ്എഫ്ഐ നേതാക്കള്‍ പോലും പറയാന്‍ മടിച്ചകാര്യമാണ് അഭിമന്യുവിന്‍റെ കൊലപാതകികളെക്കുറിച്ച് മന്ത്രി തന്‍റെ ഫേസ്ബുക്കില്‍ പറഞ്ഞത്.

 

Trending News