Accident: എരുമേലിയിൽ വാഹനാപകടത്തിൽ 2 മരണം;ബൈക്ക് പൂർണമായും തകർന്നു

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു . കാറിൻെ എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Jun 30, 2022, 09:39 AM IST
  • ശ്യാം സംഭവ സ്ഥലത്ത് തന്നെയും രാഹുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയുമാണ് മരിച്ചത്
  • ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് സംഭവം
  • ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു
Accident: എരുമേലിയിൽ വാഹനാപകടത്തിൽ 2 മരണം;ബൈക്ക് പൂർണമായും തകർന്നു

കോട്ടയം: എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു.പൊന്തൻപുഴ ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ്‌ (29) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മണിമല പൊന്തൻപുഴ രാഹുൽ സുരേന്ദ്രൻ (23) എന്നിവരാണ് മരിച്ചത് ശ്യാം സംഭവ സ്ഥലത്ത് തന്നെയും രാഹുൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ വ്യാഴാഴ്ച പുലർച്ചെയുമാണ് മരിച്ചത്.

ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് സംഭവം.എരുമേലി ഫോറസ്ററ് ഓഫീസിന് സമീപം ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്യാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സഞ്ചരിച്ച ഇന്നോവയും യമഹാ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു . കാറിൻെ എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലും, രാഹുലിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും.

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലിൽ കാലവർഷ കാറ്റ് സജീവമായതാണ് മഴ കനക്കുന്നതിന് കാരണമെന്നാണ് റിപ്പോർട്ട്.  മഴ കൂടുതൽ ശക്തമാകുന്നത് വടക്കൻ ജില്ലകളിലാകും. 

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം ഇന്ന് നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണിത്. മഴമുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News