ചായ വാങ്ങി കൊടുത്തില്ല; പൊലീസുകാരനെ തല്ലി പ്രതി!

മോഷണ കേസില്‍ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് കൊണ്ടുവന്നത്.   

Last Updated : Jul 30, 2019, 08:09 AM IST
ചായ വാങ്ങി കൊടുത്തില്ല; പൊലീസുകാരനെ തല്ലി പ്രതി!

ചായ വാങ്ങി കൊടുക്കാത്തത്തിന്‍റെ ദേഷ്യം പൊലീസുകാരനെ തല്ലി തീര്‍ത്ത് പ്രതി. സംഭവം നടന്നത് ചാലക്കുടി കോടതിയില്‍ വച്ചാണ്. 

മോഷണ കേസില്‍ പിടിയിലായ കൊല്ലം സ്വദേശി രാമചന്ദ്രനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കാനാണ് പൊലീസ് കൊണ്ടുവന്നത്. തിരുവനന്തപുരത്തെ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന ഇയാളെ ചാലക്കുടിയില്‍ നേരത്തെ നടത്തിയ മോഷണക്കേസിന്‍റെ വിചാരണയ്ക്കാണ് കോടതിയില്‍ കൊണ്ടുവന്നത്.

കോടതിയില്‍ കയറുന്നതിന് മുന്‍പ് ചായ കുടിക്കണമെന്ന് രാമചന്ദ്രന്‍ പൊലീസുകാരോട് ആവശ്യപ്പെട്ടെങ്കിലും കോടതി നടപടികള്‍ പൂര്‍ത്തിയായശേഷം ചായകുടിക്കാമെന്ന് പൊലീസുകാരനായ പ്രപിന്‍ രാമചന്ദ്രനോട് പറഞ്ഞു.

ഇതില്‍ കോപിതനായ രാമചന്ദ്രന്‍ കോടതിയില്‍ വച്ച് തന്‍റെ വിലങ്ങ് അഴിക്കുന്നതിനിടെ പൊലീസുകാരനായ പ്രപിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ പൊലീസുകാരനെ ചാലക്കുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാലക്കുടി പൊലീസ് കോടതിയിലെത്തി പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പൊലീസുകാരനെ മര്‍ദ്ദിച്ചതിനും കോടതിയില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനും രാമചന്ദ്രനെതിരെ മറ്റൊരു കേസെടുത്തിട്ടുണ്ട്. 

Trending News