Kattakkada: ഒളിവിൽ കഴിഞ്ഞ കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതി പിടിയിലായി

ഇയാൾ ജില്ല വിട്ടു  ഒളിവിൽ കഴിഞ്ഞ ഇടങ്ങളിൽ അന്വേഷണം നടത്തിവരവേ ആണ് പ്രതി അരുവിക്കരയിൽ ഉണ്ടെന്ന രഹസ്യ വിവരം എസ്പിക്ക് ലഭിക്കുന്നത്. പ്രതിയുടെ സുഹൃത്തുക്കളുടെ സിം കാർഡുകളും മൊബൈലുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jul 4, 2024, 05:33 PM IST
  • ഇയാൾ ജില്ല വിട്ടു ഒളിവിൽ കഴിഞ്ഞ ഇടങ്ങളിൽ അന്വേഷണം നടത്തിവരവേ ആണ് പ്രതി അരുവിക്കരയിൽ ഉണ്ടെന്ന രഹസ്യ വിവരം എസ്പിക്ക് ലഭിക്കുന്നത്.
  • പ്രതിയുടെ സുഹൃത്തുക്കളുടെ സിം കാർഡുകളും മൊബൈലുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു.
Kattakkada: ഒളിവിൽ കഴിഞ്ഞ കൊലപാതകം ഉൾപ്പെടെ നിരവധി കേസിലെ പ്രതി പിടിയിലായി

കാട്ടാക്കട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസ് പിടിയിൽ. മലയിൻകീഴ്, വിളവൂർക്കൽ ശാന്തംമൂല, സോഫിൻ നിവാസിൽ സോഫിൻ(32)  ആണ് പോലീസിന്റെ പ്രത്യേക അന്വേഷ സംഘത്തിന്റെ പിടിയിലായത്. അമ്പലത്തിൻകാല അജി കൊലപാതക കേസിൽ കോടതിയിൽ കയറാതെ ഒളിവിൽ കഴിഞ്ഞു വരവേ പ്രതിക്കായി റൂറൽ എസ്പി കിരൺ നാരായൺ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാകുന്നത്. 

ഇയാൾ ജില്ല വിട്ടു  ഒളിവിൽ കഴിഞ്ഞ ഇടങ്ങളിൽ അന്വേഷണം നടത്തിവരവേ ആണ് പ്രതി അരുവിക്കരയിൽ ഉണ്ടെന്ന രഹസ്യ വിവരം എസ്പിക്ക് ലഭിക്കുന്നത്. പ്രതിയുടെ സുഹൃത്തുക്കളുടെ സിം കാർഡുകളും മൊബൈലുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വന്നിരുന്നത് എന്ന് പോലീസ് പറഞ്ഞു. 2019 ൽ കാട്ടാക്കട, പൂവച്ചൽ പന്നിയോട് ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്. 

ALSO READ: കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ

ഇയാൾക്കെതിരെ മലയിൻകീഴ്, കാട്ടാക്കട, മാറനല്ലൂർ, ചിറയിൻകീഴ്, തുമ്പ  സ്റ്റേഷനുകളിൽ നിരവധി കേസുകളാണ് ഉള്ളത്. സോഫിൻ അടിപിടി, കൊലപാതകം, ലഹരി കടത്തൽ, മോഷണക്കേസുകളിൽ കുപ്രസിദ്ധനാണ്. അരുവിക്കരയിൽ നിന്നും പിടികൂടിയായ പ്രതിയെ മലയിൻകീഴ് പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News