Smriti Mandapam: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ചു; പരാതി നൽകുമെന്ന് സിപിഎം

Payyambalam Beach: മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ​ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 03:31 PM IST
  • നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിലാണ് രാസദ്രാവകം ഒഴിച്ചത്
  • കോടിയേരി ബാലകൃഷ്ണന്റെ ശവകുടീരമാണ് കൂടുതൽ വികൃതമാക്കിയത്
Smriti Mandapam: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ രാസ ദ്രാവകം ഒഴിച്ചു; പരാതി നൽകുമെന്ന് സിപിഎം

കണ്ണൂ‍ർ: കണ്ണൂർ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങൾക്ക് നേരെ ആക്രമണം. സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ രാസദ്രാവകം ഒഴിച്ച് വികൃതമാക്കി. മുൻ മുഖ്യമന്ത്രി ഇകെ നായനാർ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ​ഗോവിന്ദൻ, കോടിയേരി ബാലകൃഷ്ണൻ, ഒ ഭരതൻ എന്നിവരുടെ സ്മൃതി കുടീരങ്ങൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.

ആരാണ് ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ മാത്രമാണ് ആക്രമണം നടന്നത്. കോൺ​ഗ്രസ് നേതാക്കളുടെയോ സിഎംപി നേതാവ് എംവി രാഘവന്റെയോ സ്മൃതി കുടീരങ്ങളിൽ ആക്രമണം നടന്നിട്ടില്ല. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി കുടീരമാണ് കൂടുതൽ വികൃതമാക്കിയത്.

ALSO READ: കോഴിക്കോട് പെൺമക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി

പാർട്ടി പ്രവർത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായാണ് ആക്രമണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം പികെ ശ്രീമതി ആരോപിച്ചു. ആക്രമണം ആസൂത്രിതമാണെന്നും കേസ് കൊടുക്കുമെന്നും എന്നാൽ, അത് മാത്രമല്ല പ്രശ്നം കണ്ണൂരിലെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ​ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ജനം തിരിച്ചറിയണമെന്നും പികെ ശ്രീമതി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News