കൊച്ചി: കോൺഗ്രസ്സ് വിട്ട് ബിജെപിയിലേക്ക് എത്തിയിരിക്കുകയാണ് പത്മജ വേണുഗോപാൽ. വലിയ വിവാദങ്ങൾക്കൊടുവിലാണ് തൻറെ ബിജെപി പ്രവേശനം പത്മജ അംഗത്വം സ്വീകരിച്ച് തന്നെ സ്ഥിരീകരിച്ചത്. കോൺഗ്രസ്സിൽ നിന്ന് വലിയ എതിർപ്പും അനുനയ ശ്രമങ്ങളും ഉണ്ടായെങ്കിലും ഇതൊന്നും വിലപ്പോയില്ല.
അതിനിടയിൽ കോൺഗ്രസ്സ് വിട്ട് ബിജെപിയിലെത്തി പത്മജക്ക് ആശംസ അറിയിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. വനിതാ ദിനത്തിൽ പത്മജയേക്കാൾ നല്ല മാതൃകയില്ലെന്നും. രാഷ്ട്രീയമായി വിയോജിച്ചാലും ഇതാണ് ഏറ്റവും നല്ല മാതൃകയെന്നും ഹരീഷ് പേരടി തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിങ്ങനെ
മാർച്ച്-8..ലോകവനിതാദിനം..നിങ്ങൾക്ക് രാഷ്ട്രീയമായ യോജിപ്പും വിയോജിപ്പുമുണ്ടാവാം..പക്ഷെ ഒരു സ്ത്രി ഒരുപാട് അവഗണനകളെ മറികടന്ന് അവർക്കിഷ്ടമുള്ള സ്ഥലത്തേക്ക് ഒറ്റക്ക് നടന്നുനീങ്ങുന്നു...ഈ വനിതാദിനത്തിന് ഇതിലും വലിയ മാതൃകയില്ല..എല്ലാവർക്കും ലോക വനിതാദിനാശംസകൾ...
വ്യാഴാഴ്ചയാണ് പത്മജ ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവേദ്ക്കറാണ് പത്മജയ്ക്ക് ബിജെപി അംഗത്വം നൽകിയത്. നേരത്തെ പത്മജ ബിജെപിയിൽ ചേരുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും സംഗതി വാർത്തയായതിന് പിന്നാലെ പത്മജ തന്നെ ഈ വാർത്തകൾ നിഷേധിച്ചിരുന്നു.
ഇതിന് ശേഷമാണ് ഇവർ ബിജെപി പ്രവേശനം സ്ഥിരീകരിച്ചത്. തൃശ്ശൂർ നിയമസഭയിലേക്ക് കഴിഞ്ഞ രണ്ടു തവണ മത്സരിച്ചെങ്കിലും പത്മജക്ക് പരാജയമാണ് നേരിട്ടത്. മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിലും 2004 ൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോൺഗ്രസ്സിൽ നിന്നും തനിക്ക് ഏറ്റ അവഗണനയാണ് ബിജെപിയിലേക്ക് പോകാൻ കാരണമായതെന്നാണ് പത്മജ ഉയർത്തുന്ന വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.