ചോറ്റാനിക്കര തിരുനടയിൽ പവിഴമല്ലിത്തറ മേളത്തില്‍ കൊട്ടിക്കയറി നടൻ ജയറാം

ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം മേളക്കൊഴുപ്പിന്റെ ലഹരിയിലാഴ്ന്നു. സിനിമാ താരം ജയറാമിന്റെ നേതൃത്വത്തിൽ 183 വാദ്യകലാകാരൻമാർ നിരന്ന 'പവിഴമല്ലിത്തറ മേളം' ആസ്വാദകർക്ക് ആനന്ദലഹരിയായി. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളപ്രമാണിയായി ജയറാം.

Edited by - Zee Malayalam News Desk | Last Updated : Oct 3, 2022, 05:58 PM IST
  • കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേത്യത്വത്തിലായിരുന്നു മേളം.
  • മേളത്തിൽ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യൻ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാർ മാരാരുമുണ്ടായിരുന്നു.
  • ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇത് ഒമ്പതാം തവണയാണ് ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം നടക്കുന്നത്.
ചോറ്റാനിക്കര തിരുനടയിൽ പവിഴമല്ലിത്തറ മേളത്തില്‍ കൊട്ടിക്കയറി നടൻ ജയറാം

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറമേളത്തിന് നേതൃത്വം നൽകി പ്രശസ്ത ചലച്ചിത്ര താരം ജയറാം. ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇത് ഒമ്പതാം  തവണയാണ് ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം നടക്കുന്നത്. ദുർഗാഷ്ടമി ദിനമായിരുന്ന തിങ്കളാഴ്ച പുലർച്ചെ മഴ പെയ്തുവെങ്കിലും ആശങ്ക അകറ്റി എട്ടുമണിയോടുകൂടി മാനം തെളിഞ്ഞു. 

ചോറ്റാനിക്കര ദേവീക്ഷേത്രാങ്കണം മേളക്കൊഴുപ്പിന്റെ ലഹരിയിലാഴ്ന്നു. സിനിമാ താരം ജയറാമിന്റെ നേതൃത്വത്തിൽ 183 വാദ്യകലാകാരൻമാർ നിരന്ന 'പവിഴമല്ലിത്തറ മേളം' ആസ്വാദകർക്ക് ആനന്ദലഹരിയായി. രാവിലെ ശീവേലിക്ക് നെറ്റിപ്പട്ടം കെട്ടിയ മൂന്ന് ഗജവീരൻമാരോടൊപ്പം പവിഴമല്ലിത്തറയ്ക്കു മുന്നിൽ മേളപ്രമാണിയായി ജയറാം. 

Read Also: Chala Accident: ചാല മാർക്കറ്റിൽ നിയന്ത്രണംവിട്ട പാൽ വണ്ടി ഇടിച്ചു തകർത്തത് പത്തോളം കടകൾ; ദുരന്തം ഒഴിവായത് പുലർച്ചയായതിനാൽ

കൊവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ 2 വർഷം ചോറ്റാനിക്കര സത്യൻ നാരായണ മാരാരുടെ നേത്യത്വത്തിലായിരുന്നു മേളം. ഒപ്പം വാദ്യകലാകാരൻമാരും. ക്ഷേത്രാങ്കണം തിങ്ങിനിറഞ്ഞ് സ്ത്രീകളടക്കം നൂറുകണക്കിന് ആസ്വാദകരും. പാതികാലത്തിൽ തുടങ്ങിയ പഞ്ചാരിമേളം രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറിയ ശേഷം പ്രദക്ഷിണത്തോടെ പവിഴമല്ലിത്തറയ്ക്കു മുന്നിൽ തന്നെ എത്തി.

തീറുകലാശമായ അഞ്ചാം കാലത്തിൽ കൊട്ടി പര്യവസാനിച്ചപ്പോൾ മൂന്നു മണിക്കൂർ പിന്നിട്ടിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിൽ ഇത് ഒമ്പതാം തവണയാണ് ദുർഗാഷ്ടമി ദിനത്തിൽ ജയറാമിന്റെ പ്രമാണത്തിൽ പവിഴമല്ലിത്തറ മേളം നടക്കുന്നത്. ഭഗവതിയുടെ അനുഗ്രഹമാണെന്നും, പവിഴമല്ലിത്തറ മേളം ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നുവെന്നും പുറം നാടുകളിൽ നിന്നു പോലും ആളുകൾ എത്തുന്നു എന്നത് വലിയ സന്തോഷമാണ് നൽകുന്നതെന്നും ജയറാം പറഞ്ഞു.

Read Also: Kilimanoor Murder Case: ദമ്പതികളെ തീകൊളുത്തി കൊന്ന സംഭവത്തിൽ പൊള്ളലേറ്റ പ്രതിയുടെ നില അതീവ ഗുരുതരം!

മേളത്തിൽ ജയറാമിന് വലത്തേ കൂട്ടായി ചോറ്റാനിക്കര സത്യൻ മാരാരും ഇടത്തേ കൂട്ടായി ആനിക്കാട് കൃഷ്ണകുമാർ മാരാരുമുണ്ടായിരുന്നു. ചെണ്ട ഇടന്തലയിൽ 17 പേർ നിരന്നപ്പോൾ ചോറ്റാനിക്കര രഞ്ജിത്, ഉദയനാപുരം മണിയൻ മാരാർ തുടങ്ങി വലന്തലയിൽ 50 പേരും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു തുടങ്ങി 36 പേർ കൊമ്പിലും പെരുവാരം സതീശൻ, കൊടകര അനൂപ് തുടങ്ങി 29 പേർ കുറുങ്കുഴലിലും ചോറ്റാനിക്കര സുനിൽകുമാർ, ചോറ്റാനിക്കര ജയകുമാർ തുടങ്ങി 50 പേർ ഇലത്താളത്തിലും പങ്കെടുത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News