ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി; സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത് ഇവിടെ: Prakash Raj

രണ്ട് ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ് (Prakash Raj). 

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 08:25 AM IST
  • രണ്ട് ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നതെന്ന് [പ്രകാശ് രാജ്
  • അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നത്
  • ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ
ദൈവത്തിന്റെ സ്വന്തം നാടിന് നന്ദി; സ്വതന്ത്രമായി ശ്വസിക്കാൻ സാധിക്കുന്നത് ഇവിടെ: Prakash Raj

പാലക്കാട്: രണ്ട് ഇന്ത്യയില്‍ നിന്നാണ് താന്‍ വരുന്നതെന്നും അതില്‍ കേരളം ഉള്‍പ്പെടുന്ന ഇന്ത്യയിലെത്തുമ്പോഴാണ് സ്വതന്ത്രമായി ശ്വസിക്കാന്‍ കഴിയുന്നതെന്ന് തെന്നിന്ത്യന്‍ സിനിമാ താരം പ്രകാശ് രാജ് (Prakash Raj). 

‘ആദ്യത്തേത് സാന്താക്ലോസ് മൂര്‍ദാബാദ് എന്ന് ആക്രോശിക്കുന്ന വിഡ്ഢികളുടെ ഇന്ത്യ. രണ്ടാമത്തെ ഇന്ത്യ കേരളം ഉള്‍പ്പെടുന്നതാണ്. അവിടെ മാത്രമാണ് എനിക്കു സ്വതന്ത്രമായി ശ്വസിക്കാന്‍ സാധിക്കുന്നതെന്ന് പ്രകാശ് രാജ് (Prakash Raj) വ്യക്തമാക്കി.

Also Read: ലോക്ക് ഡൌണ്‍: ജീവിതം വഴിമുട്ടിയവരെ ലോണെടുത്തായാലും സഹായിക്കും -പ്രകാശ് രാജ്

മാത്രമല്ല 'ഈ രാക്ഷസന്മാരെ പടിക്കു പുറത്തു നിര്‍ത്തുന്ന ദൈവത്തിന്റെ സ്വന്തം നാടിന് എന്റെ നന്ദി’ യെന്നും അദ്ദേഹം പറഞ്ഞു.  കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷന്റെ ഡോ.എന്‍.എം. മുഹമ്മദാലിയുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷമുള്ള താരത്തിന്റെ പ്രതികരണമായിരുന്നു ഇത്.  

സിനിമയില്‍ വില്ലനായിട്ടുണ്ടെങ്കിലും ജീവിതത്തില്‍ യഥാര്‍ഥ വില്ലന്മാരെ തുറന്നുകാട്ടുന്ന നായകനാണു പ്രകാശ് രാജെന്നും (Prakash Raj) അദ്ദേഹത്തെ ആദരിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും മതനിരപേക്ഷതയെയുമാണ് ആദരിക്കുന്നതെന്നും ഉദ്ഘാടകനായ സ്പീക്കര്‍ എം.ബി. രാജേഷ് പറഞ്ഞു.

Also Read: 2022 എന്ന സംഖ്യയുടെ ആകെ തുക 6, അറിയാം.. (Nostradamus) ന്റെ 7 പ്രവചനങ്ങൾ! 

പ്രകാശ് രാജ് അഭിപ്രായസ്വാതന്ത്ര്യം, പൗരാവകാശം, സ്വാതന്ത്ര്യം, നീതി തുടങ്ങിയ പൗരാവകാശങ്ങള്‍ക്ക് വേണ്ടി ഏറ്റവും ശക്തമായി പോരാടുന്ന ഒരു കലാകാരനാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.

അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പത്രപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ വര്‍ഗീയ ഫാസിസ്റ്റു ശക്തികള്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് അദ്ദേഹം ആദ്യമായി പൊതുരംഗത്തേക്ക് എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News